അസം കലാപത്തിനു കാരണം അനധികൃത കുടിയേറ്റം

July 31st, 2012

advani-epathram

ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.

അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

തീവണ്ടി ബോഗിക്ക് തീ പിടിച്ചു അമ്പതോളം പേര്‍ മരിച്ചു

July 30th, 2012

train-burning-epathram

ഹൈദരാബാദ്‌: ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട്‌ എക്‌സ്പ്രസില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അമ്പതോളം പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈക്കു പോവുകയായിരുന്ന വണ്ടി പുലര്‍ച്ചെ 4.28ന് നെല്ലൂരിനും വിജയവാഡയ്ക്കും ഇടയിൽ എത്തിയപ്പോൾ ആയിരുന്നു അപകടം.‌ അമ്പതോളം പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കത്തിക്കരിഞ്ഞ ബോഗിയില്‍ നിന്ന് ഇതു വരെ 25 മൃതദേഹങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുള്ളത്. ഗുരുതരമായ പരിക്കുകളുള്ള ആറു പേരടക്കം 20 പേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചവരില്‍ നാലു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവര്‍ പഞ്ചാബ്‌ സ്വദേശികളാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
തീവണ്ടിയുടെ കക്കൂസിന് സമീപമുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്ന്‌ നെല്ലൂര്‍ ജില്ലാ കലക്‌ടര്‍ ശ്രീധര്‍ അറിയിച്ചു. നക്സലേറ്റുകള്‍ക്ക് സ്വാധനീമുള്ള മേഖലയായാതിനാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്‌: സെക്കന്ദരാബാദ്‌ : 040-27786723, 27700868, വിജയവാഡ : 0866-2345863, 2345864, നെല്ലൂര്‍ : 0861-2331477, 2576924; ന്യൂഡല്‍ഹി : 011-23342954, 23341072, 23341074, ഹസ്രത്ത്‌ നിസാമുദ്ദീൻ ‍: 011-24359748.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അസം : അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വിരളം

July 28th, 2012

assam-relief-camp-epathram

ദിസ്പുർ : അസമിൽ രണ്ടു ലക്ഷത്തിൽ പരം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. വൈദ്യുതി പലപ്പോഴും ഇവിടെ ലഭ്യമല്ല. അരിയും പരിപ്പും ഉപ്പുമാണ് ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കിയപ്പോൾ സർവ്വസ്വവും നഷ്ടപ്പെട്ടവരാണ് ഇവിടെ കഴിയുന്ന ഭൂരിഭാഗവും. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ. ഗർഭിണികളായ പല സ്ത്രീകളും കുഞ്ഞുങ്ങളെ ഈ ക്യാമ്പുകളിൽ വെച്ച് പ്രസവിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകുവാനുള്ള ഭക്ഷണമൊന്നും ഇവിടെ ലഭ്യമല്ല. വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഇരു വിഭാഗത്തെയും ജനങ്ങൾ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത് എന്ന് അഭയാർത്ഥി ക്യാമ്പുകളിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്തെന്ന് പലർക്കും അറിയില്ല. കലാപം തുടങ്ങിയപ്പോൾ ജീവനും കൊണ്ട് വീടുകളിൽ നിന്ന് ഇറങ്ങി ഓടിയവരാണ് പലരും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവും സ്വസ്ഥമായ ജീവിതവുമൊക്കെ പുനഃസ്ഥാപിക്കുന്നത് സർക്കാരിന് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ

June 25th, 2012

mahi-epathram

ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ്‌ നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്‌ കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.

സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും  ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ  ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാരില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുന്നു

May 27th, 2012

Jayalalitha-epathram

ചെന്നൈ: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ട് സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഉടന്‍ നിയോഗിച്ചില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്  ജയലളിത അയച്ച കത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടില്‍ ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സുരക്ഷാ പരിശോധനയ്ക്കുവേണ്ടി സുര്‍ക്കി ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാ ധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചവയാണ് ബോര്‍ഹോളുകള്‍ ഇവ അടയ്ക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 2310111220»|

« Previous Page« Previous « പ്രധാനമന്ത്രിയടക്കം 15 കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരെന്ന് ഹസാരെ സംഘം
Next »Next Page » സിംലയില്‍ സി. പി. എം ചരിത്രം സൃഷ്ടിച്ചു »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine