മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി

February 25th, 2011

sanal-edamaruku-epathram

ദില്ലി: ശബരിമല യിലെ മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേരള ഹൈക്കോടതിയുടെ പരിഗണയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാ‍രന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. മകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിരോധിക്കണമെന്ന ആവശ്യവുമായി സനല്‍ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

നിരാഹാരം : ചന്ദ്രബാബു നായിഡുവിന്റെ നില വഷളായി

December 21st, 2010

chandrababu-naidu-hunger-strike-epathram

കൃഷി നാശം മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക്‌ അര്‍ഹമായ സഹായം നല്‍കണം എന്ന ആവശ്യവുമായി ആന്ധ്ര പ്രദേശ്‌ പ്രതിപക്ഷ നേതാവും തെലുഗു ദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എന്‍. ചന്ദ്ര ബാബു നായിഡു നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതായി ഡോക്ടര്‍ അറിയിച്ചു. നിരാഹാര സമരം തുടരുകയാണെങ്കില്‍ ഖരമായോ ദ്രാവകമായോ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന നായിഡുവിന്റെ നില ഇനിയും വഷളാവും എന്നാണ് സൂചന. വിദഗ്ദ്ധ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഹൈദരാബാദ് നിസാം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ആറംഗ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നായിഡു ഇപ്പോള്‍.

കാല വര്‍ഷ ക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം അപര്യാപ്തമാണ് എന്നതില്‍ പ്രതിഷേധിച്ചാണ് നായിഡു അനിശ്ചിത കാല നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഊട്ടി യിലെ ആയുധ നിര്‍മ്മാണ ശാലയില്‍ സ്ഫോടനം

November 26th, 2010

ootty-explosion-epathram

കോയമ്പത്തൂര്‍:  ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ ത്തിന്‍റെ ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉണ്ടായ സ്ഫോടന ത്തില്‍ ഏഴു തൊഴിലാളികള്‍ മരണപ്പെട്ടു. നീലഗിരി ജില്ലയിലെ  ഊട്ടിക്കു സമീപം  അറുവങ്കാട്ടുള്ള പ്രതിരോധ സേനാ വെടിക്കോപ്പു നിര്‍മ്മാണ ശാല യിലാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്‌ഫോടനം ഉണ്ടായത്‌. പ്രദേശം പൂര്‍ണമായും സൈനിക നിയന്ത്രണ ത്തിലാണ്. പ്രതിരോധ സേനയ്ക്കു വേണ്ടി രാസ വസ്തുക്കളും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്നത് ഇവിടെയാണ്.
 
വെടിക്കോപ്പി നായുള്ള രാസ വസ്തുക്കളുടെ അവസാന ഘട്ട മിശ്രണ ത്തില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്. മരിച്ച വരെല്ലാം തമിഴ്‌ നാട്ടുകാരാണ്. മലയാളി കളായ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. നിരവധി മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ പ്രധാന കവാടം അടച്ചു. ഭീമന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന മന്ദിരത്തിന്‍റെ ഭാഗങ്ങള്‍ നീക്കുന്നുണ്ട്.
 

കോര്‍ഡയ്റ്റ് ഫാക്ടറി യുടെ പ്രധാന കവാട ത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലായാണ് സേ്ഫാടന ത്തില്‍ തകര്‍ന്ന സി. ഡി. സെക്ഷന്‍ മന്ദിരം. ഇന്ത്യന്‍ പ്രതിരോധ സേന യുദ്ധ സമയ ങ്ങളില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ പീരങ്കി കളില്‍ നിറയ്ക്കുന്ന കോര്‍ഡയ്റ്റ് ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇത് മിശ്രണ പ്പെടുത്തി പായ്ക്കറ്റു കളാക്കാനുള്ള ശ്രമത്തി ലായിരുന്നു ജീവനക്കാര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം – 72 മരണം

September 20th, 2010

ganga-flooding-epathram

ഹരിദ്വാര്‍ : ഉത്തരാഖണ്ഡില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ 72 പേര്‍ കൊല്ലപ്പെട്ടു. 15 പേരെ കാണാതായിട്ടുമുണ്ട്. കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിനു സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പലതും നശിച്ചു. പ്രദേശത്തേയ്ക്കുള്ള വൈദ്യുതി നിലച്ചു. വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറില്‍ ആയിട്ടുണ്ട്‌. വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു.

തെഹരി അണക്കെട്ടിലെ ജലം തുറന്നു വിട്ടതോടെ ഋഷികേശിലും ഹരിദ്വാറിലും ജല നിരപ്പ്‌ ഉയര്‍ന്നു. ഹരിദ്വാറില്‍ ഗംഗാ നദി അപകടകരമായ നിരപ്പിനേക്കാള്‍ രണ്ടു മീറ്ററോളം മുകളിലാണ്. തെഹരി അണക്കെട്ടിന്റെ പരമാവധി നിരപ്പ്‌ 830 അടിയാണ്. ഇത് കവിഞ്ഞാല്‍ പ്രവചിക്കാനാവാത്ത വിപത്താവും സംഭവിക്കുക.

സൈനിക സംഘങ്ങളും ബോട്ടുകളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോളറ മരണം 140

September 14th, 2010

cholera-orissa-epathram

ഭുവനേശ്വര്‍ : ഒറീസയില്‍ കോളറ മൂലം മരണമ ടഞ്ഞവരുടെ എണ്ണം 140 ആയി. ഏറ്റവും അധികം ആളുകള്‍ മരിച്ചത് റായ്‌ഗഡയിലാണ്. ഇവിടെ 35 പേരാണ് കോളറയ്ക്ക് കീഴടങ്ങിയത്. കോളറ നേരിടാന്‍ 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു വൈദ്യ ചികില്‍സാ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ്‌ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രോഗ ബാധിത പ്രദേശത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേ നവീനമായ ഒരു ആശയം അധികൃതര്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ട് വരുന്ന ആള്‍ക്ക് 100 രൂപ പ്രതിഫലം എന്ന വാഗ്ദാനമാണ് പകര്‍ച്ച വ്യാധിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ മതിയായ ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ഈ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒറീസ്സയിലെ ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോള്‍ 12000 ഡോക്ടര്‍മാര്‍ ആവശ്യമാണ്‌. എന്നാല്‍ ഇപ്പോള്‍ കേവലം 3000 ഡോക്ടര്‍മാര്‍ മാത്രമാണ് സംസ്ഥാനത്ത്‌ ഉള്ളത്. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.

ഗോത്ര വര്‍ഗ വോട്ട് ലക്ഷ്യം വെച്ച് കഴിഞ്ഞ മാസമാണ് കോണ്ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധിയും അധികാരത്തിലിരിക്കുന്ന ബിജു ജനതാ ദളും സംസ്ഥാനത്ത്‌ വമ്പിച്ച റാലികള്‍ നടത്തിയത്. 140 പേരുടെ മരണത്തിന് ഇടയാക്കിയ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട് നാളിത്രയായിട്ടും ഈ രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല.

തങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തത് കൊണ്ട് പുഴകളിലെയും കുളങ്ങളിലെയും മലിന ജലമാണ് തങ്ങള്‍ കുടിക്കുവാന്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം എന്നാണ് ഇവിടത്തെ ജനം പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 2310192021»|

« Previous Page« Previous « കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി
Next »Next Page » ബാംഗ്ലൂര്‍ സ്ഫോടനം : മഅദനിക്ക് ജാമ്യം കിട്ടിയില്ല »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine