ന്യൂഡല്‍ഹി: കൊടിയ നാശം വിതച്ച ഭൂകമ്പത്തിലും സുനാമിയിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടോ ഭവന രഹിതരായതോ ഒന്നുമല്ല ജപ്പാന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. രാജ്യത്തിന്‍റെ പ്രമുഖ ഊര്‍ജ സ്രോതസ്സായി നില കൊണ്ടിരുന്ന ഫുകുഷിമ ആണവ നിലയം ഇന്ന് അവരെ ആണവ വികിരണ ഭീതിയുടെ മുള്‍മുനയില്‍ നിര്ത്തുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് ജപ്പാന് മുന്നില്‍ ആരുമില്ല. എങ്കിലും ഈ വലിയ പ്രകൃതി ദുരന്തത്തെ അതി ജീവിക്കാന്‍ അവരുടെ ആണവ റിയാക്ടറുകള്‍ക്ക് ആയില്ല.
രാജ്യത്തിന്റെ വളര്‍ന്നു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയില്‍ നമ്മുക്ക് കൂടുതല്‍ ഊര്‍ജ്ജ നിലയങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. എന്നാല്‍ ഊര്‍ജ സുരക്ഷക്ക് വേണ്ടിയുള്ള ഒറ്റമൂലിയായി ആണവോര്‍ജ്ജത്തെ ആശ്രയിച്ചാല്‍, അവയിലൂടെ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ജപ്പാന്റെ അത്രയും ശാസ്ത്ര സാങ്കേതിക വളര്‍ച്ച ഇല്ലാത്ത ഇന്ത്യ എങ്ങനെ നേരിടും?
ഈ അവസ്ഥയില്‍ മഹാരാഷ്ട്രയിലെ ജൈതപൂറില്‍ ഫ്രഞ്ച് നിര്‍മിതമായ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു ഒരു പുനചിന്തനം ആവശ്യമാണ്. ജപ്പാനിലെ ആണവ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇതിന് എതിരേ സ്ഥല വാസികള്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും തുടങ്ങിയിരിക്കുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 1985 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ ജൈതപൂറില്‍ 92 പ്രാവശ്യം ഭൂചലനം ഉണ്ടായി. ഇവയില്‍ ഏറ്റവും വലുത് 1993 ല്‍ ഭൂകമ്പ മാപിനിയില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു. ഇതില്‍ അനേകംപേര്‍ കൊല്ലപ്പെടുകയും ഉണ്ടായി. ഭൂവിജ്ഞാന പഠനങ്ങള്‍ അനുസരിച്ച് ഒരു അസ്ഥിര മേഖലയാണ് ഇത്. ഇവിടെ ഒരു ആണവ റിയാക്ടര്‍ സ്ഥാപിച്ചാല്‍ പൊതു ജനങ്ങള്‍ക്കും പാരിസ്ഥിതിക പ്രാധാന്യം ഉള്ള കൊങ്കണ്‍ തീര ദേശത്തിനും ഒരു ഭൂകംബാവസ്ഥയില്‍ കൂടുതല്‍ നാശം വിതച്ചേക്കാം. കോടിക്കണക്കിനു ഇന്ത്യക്കാരെയും അവരുടെ ഭാവി തലമുറകളേയും ബാധിക്കുന്ന ഒരു വലിയ വിപത്തായി അത് മാറും.
വരും തലമുറകള്‍ക്ക് പോലും ജീവന് വെല്ലുവിളിയാകുന്ന ഒരു സാങ്കേതിക വിദ്യയല്ല നമ്മുക്ക് വേണ്ടത്. മറിച്ച് പരിസ്ഥിതിക്കും പൊതു ജനത്തിനും ഭീഷണിയാകാത്ത സുരക്ഷിതമായ ഊര്‍ജ്ജ സ്രോതസ്സാണ്. ഇന്ത്യയുടെ തുടര്‍ന്നുള്ള ആണവ പദ്ധതികള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന് നമ്മള്‍ ജനങ്ങള്‍ സൂചിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. നമ്മുടെ ചൂണ്ടു വിരല്‍ത്തുമ്പിലൂടെ തന്നെ നമ്മുടെ സര്‍ക്കാറിനെ ഈ ജനഹിതം അറിയിക്കാം. താഴെ തന്നിരിക്കുന്ന ഈ ലിങ്ക് അമര്‍ത്തി വെബ്സൈറ്റ് സന്ദര്‍ശിച്ചു നിങ്ങളുടെ വോട്ട് രേഖപ്പുടുത്തുന്നതിലൂടെ, ഈ പദ്ധതിക്ക് എതിരെയുള്ള നിങ്ങളുടെ അഭിപ്രായം നമ്മുടെ പ്രധാന മന്ത്രിയെ അറിയിക്കാം.
http://www.avaaz.org/en/singh_stop_nuclear_insanity/?vl