മുംബൈ: ലിബിയയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നു. ഇത് മൂലം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ തന്നെ സെന്‍സെക്സും നിഫ്റ്റിയും കുത്തനെ താഴേക്ക് പതിച്ചു. തുടര്‍ന്ന് കര കയറുകയുണ്ടായി. 18,135 ല്‍ ആരംഭിച്ച സെന്‍സെക്സ് വ്യാപാരം അവസാനിപ്പി ക്കുമ്പോള്‍ 545.92 പോയന്റ് ഇടിഞ്ഞ് 17632.41 പോയിന്റില്‍ എത്തി. നിഫ്റ്റിയില്‍ 174.65 പോയന്റ് നഷ്ടമാണ് ഉണ്ടായത്. എല്ലാ മേഘലയില്‍ നിന്നുമുള്ള ഓഹരികളിലും ഇടിവുണ്ടായി. ടാറ്റാ മോട്ടോഴ്സ് 7.82% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജയപ്രകാശ് അസോസിയേറ്റ്സ്, ജിണ്ടാല്‍ സ്റ്റീല്‍, ഐ. സി. ഐ. സി. ഐ. ബാങ്ക്, റിലയന്‍സ് ക്യാപിറ്റല്‍, ഡോ. റെഡ്ഡീസ് ലാബ്സ് തുടങ്ങിയവയും നഷ്ടത്തിലായവയില്‍ മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ താഴേക്ക് വന്നു കൊണ്ടിരുന്ന വിപണി ഇടയ്ക്ക് ഒന്നു രണ്ടു ദിവസം അല്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു പക്ഷെ പൊടുന്നനെ കൂപ്പ് കുത്തുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഓഹരി വിപണി, സാമ്പത്തികം