ദില്ലി: ശബരിമല യിലെ മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേരള ഹൈക്കോടതിയുടെ പരിഗണയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. മകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യ നിര്‍മ്മിതമായ മകര വിളക്ക് നിരോധിക്കണമെന്ന ആവശ്യവുമായി സനല്‍ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്.
- എസ്. കുമാര്‍
ശബരിമലയില്‍ ദീപം തെളിയിച്ചാല്‍, എതു സമൂഹത്തിനാണു , അല്ലെങ്കില്‍ വേറെ എതു മതത്തിനാണു മുറിവേല്‍ക്കുന്നത്?
അവിടെ വരാനും തൊഴാനും ആരും ആരെയും നിര്‍ബന്ധിക്കാറില്ല. ജനങ്ങള്‍ അവരുടെ ഇഷ്ട്ടത്തിനു വരുന്നതാണ്. ഒരു സമൂഹത്തിന്റെ പുരാതനമായ ആചാരതതില്‍, എന്തിനാണ് ഇടമറുക് തലയിടുന്നത്? ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളിലെ പരിശുദ്ധമായ പ്രാര്‍ത്ഥനകള്‍ നാളെ ഇവര്‍ റ്റിവിയിലോ, വാര്‍ത്താ മാധ്യമങ്ങളിലോ പൊതു ജനങ്ങള്‍ക്ക് പരസ്യമാക്കാന്‍ ഇതു പോലെ വരില്ലേ?
ഉയര്‍ന്ന നിലയില്‍ എന്നു നടിക്കുന്നവര്‍ ഇത്തരം വില കുറഞ്ഞ, മത വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ക്ക് നില്‍ക്കാതെ… സമൂഹത്തിനു ഉപകരപ്രദമായ എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങാത്തത് എന്താണ് ?
വയനടന്‍ തബാന്‍