അഗത്തിയില്‍ എയര്‍ ഇന്ത്യ വിമാനം ചെളിയില്‍ ഇറങ്ങി

August 20th, 2011

agathi-airport-epathram

നെടുമ്പാശ്ശേരി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിയില്‍ പൂണ്ടു. വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ 10.15ന് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് പോയ എയര്‍ഇന്ത്യയുടെ എ.ഐ 9501 വിമാനമാണ് തെന്നിമാറിയത്. 20 യാത്രക്കാരും രണ്ട് പൈലറ്റുമാരും രണ്ട് ക്രൂവുമാണ് ഉണ്ടായിരുന്നത്. രാവിലെ 11.10ന് ഇറങ്ങുമ്പോള്‍, റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം മണലില്‍ പൂണ്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

വിമാനം ഇറങ്ങുമ്പോള്‍ അഗത്തിയില്‍ മഴയും കാറ്റും ഉണ്ടായിരുന്നു. ചാറ്റല്‍ മഴമൂലം വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയതാകാമെന്നാണു പ്രാഥമിക നിഗമനം. ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ വിമാനം മണല്‍തിട്ടയിലും മരങ്ങളിലും ഇടിച്ചുകയറുമായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറങ്ങുന്നതിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ലാന്‍റിങ് സിസ്റ്റം അഗത്തിയില്‍ ഇല്ല. നീളം കുറഞ്ഞ റണ്‍വേയാണ്‌ അഗത്തിയിലേത്‌. ലാന്‍റിങ് വേഗം കൂടിയതുകൊണ്ടാകാം റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയതെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി വാങ്ങിയശേഷം മണലില്‍പൂണ്ട വിമാനം വലിച്ചുകയറ്റി റണ്‍വേയിലെത്തിച്ചു. കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ വിമാനം റണ്‍വേയിലേക്ക് എത്തിക്കുന്ന ജോലികള്‍ ശ്രമകരമായി. വൈകീട്ടോടെയാണ് വിമാനം റണ്‍വേയിലെത്തിച്ചത്. വിമാനത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ടു വിമാനത്തിലെ രണ്ടു പൈലറ്റുമാരുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇവരിലൊരാള്‍ വനിതയാണ്‌. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു ഡയറക്‌ടര്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നൈ ആശുപത്രിയില്‍ അഗ്നിബാധ : 2 മരണം

July 23rd, 2011

fire-epathram

ചെന്നൈ: കില്‍‌പോക്ക് മെഡിക്കല്‍കോളജ് ആശുപത്രിയിലെ  ഐസിയുവില്‍ ഇന്ന് രാവിലെ അഞ്ചു മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് രോഗികള്‍ മരിച്ചു. ഡോക്ടറുടെ മുറിയിലെ എസി യൂണിറ്റിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണ് അപകടകാരണം ആയത്‌.

ഐ.സി യുവിലെ ഡോക്ടറുടെ മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ച ജീവനക്കാര്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്‍പതോളം രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രോഗികളെ വാര്‍ഡില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്കു എടുത്തു കൊണ്ട്‌ വരികയായിരുന്നു. ഇവരില്‍ രണ്ടു പേര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. 5 പേരുടെ നില ഗുരുതരമായി തുടരുന്നു.

രണ്ടു ഫയര്‍ എന്‍ജിനുകള്‍ രണ്ടു മണിക്കൂര്‍ ശ്രമിച്ചതിന്റെ ഫലമായാണ് തീ അണച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രെയിനില്‍ ബോംബ് കണ്ടെത്തി, വന്‍ ദുരന്തം ഒഴിവായി

June 17th, 2011

ഗുവാഹത്തി: അസ്സമില്‍ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത – ഗുവാഹത്തി കാഞ്ചന്‍‌ജംഗ എക്സ്പ്രസ് ട്രെയിന്റെ സീറ്റിനടിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് കണ്ടെത്തിയത് വന്‍ ദുരന്തം ഒഴിവാക്കി. പൊലീസാണ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയത്. ട്രെയിനില്‍ സാധാരണയുള്ള പരിശോധനയ്ക്കിടെയാണ് പൊലീസ് ബോംബ് കണ്ടെത്തിയത്. എസ് – 5 കോച്ചിന്റെ ഇരുപത്തിരണ്ടാം നമ്പര്‍ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് ബോംബ് ഒളിപ്പിച്ചു വെച്ച രീതിയിലാണ് കണ്ടെത്തിയത്‌ .ബോംബ് തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന 1100 യാത്രക്കാരെയും ഒഴിപ്പിച്ച് വീണ്ടും വിശദ പരിശോധന നടത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫരീദാബാദില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു 11 പേര്‍ മരിച്ചു

May 26th, 2011

air ambulance crash-epathram

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി സിറില്‍ പി.ജോയി എന്ന മലയാളി നേഴ്സും ഉണ്ട്. അഞ്ചുവര്‍ഷമായി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ് സിറില്‍.

എട്ടു പേരുണ്ടായിരുന്ന വിമാനം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സെക്‌ടര്‍ 23ലെ പര്‍വതീയ കോളനിയിലെ രണ്ടു വീടുകള്‍ക്കു മുകളിലേക്ക്‌ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും വീടുകളിലുണ്ടായിരുന്ന മൂന്നുപേരുമാണ്‌ മരിച്ചത്‌. നാലു പേര്‍ക്ക്‌ പരിക്കേറ്റു.

പട്നയില്‍ നിന്ന് വൃക്കത്തകരാറിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ രോഗിയുമായി ദില്ലി അപ്പോളൊ ആശുപത്രിയിലേയ്ക് വരുകയായിരുന്നു വിമാനം. പൈപ്പര്‍ – 750 ബോയിങ്‌ വിഭാഗത്തില്‍പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ക്യാപ്‌റ്റന്‍ ഹര്‍പ്രീത്‌, കോ- പൈലറ്റ്‌ മന്‍ജീത്‌, ഡോക്‌ടര്‍മാരായ അര്‍ഷഭ്‌, രാജേഷ്‌, നഴ്‌സുമാരായ സിറില്‍, രത്നീഷ്‌ എന്നിവരും രോഗിയുടെ ബന്ധുവുമാണ്‌ ഉണ്ടായിരുന്നത്‌.

അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ശക്തമായ പൊടിക്കാറ്റാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. അപകടത്തില്‍ മരിച്ച സ്ഥലവാസികളായ മൂന്നുപേരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു

May 12th, 2011

bhopal tragedy victims-epathram

ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.

”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍  ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 2210171819»|

« Previous Page« Previous « നോയിഡയിലെ കര്‍ഷക സമരം വ്യാപിക്കുന്നു
Next »Next Page » വംഗദേശം മാറി ചിന്തിച്ചു, ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine