മുംബൈ: കേന്ദ്ര മന്ദ്രിസഭയിലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയുള്‍പ്പെടെ 15 കാബിനറ്റ് മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് അന്നാഹസാരെ ആരോപിച്ചു. കല്‍ക്കരി മന്ത്രാലയത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സി. എ. ജി. റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിക്കെതിരേ അന്വേഷണം വേണമെന്നും ഹസാരെ പറഞ്ഞു. ഭരണതലത്തില്‍ നിന്നും അഴിമതി തുടച്ചനീക്കണമെന്ന ആവശ്യവുമായി അടുത്തമാസം 25 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങുമെന്നും അന്നാ ഹസാരെയും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പി. ചിദംബരം, ശരത്പവാര്‍, എസ്. എം. കൃഷ്ണ, കമല്‍ നാഥ്, പ്രഫുല്‍ പട്ടേല്‍, വിലാസ്‌റാവു ദേശ്മുഖ്, വീരഭദ്രസിംഗ്, ഫറൂഖ് അബ്ദുള്ളസ എം. അഴഗിരി, സുഷീല്‍ കുമാര്‍ ഷിന്‍ഡേ എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഹസാരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍