ന്യൂഡല്‍ഹി: ബി. ജെ. പി. ദേശീയ നിര്‍വാഹക സമിതി അംഗത്വം മുതിര്‍ന്ന ബി. ജെ. പി. നേതാവ് സഞ്ജയ് ജോഷി രാജിവച്ചു. നിര്‍വാഹക സമിതി യോഗം മുംബൈയില്‍ ചേരാനിരിക്കേയാണ് നാടകീയ രംഗങ്ങള് അരങ്ങേറിയത്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് രാജി. സഞ്ജയ് ജോഷിയുണ്ടെങ്കില്‍ നിര്‍ണായക നിര്‍വാഹകസമിതി യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് മോഡി നേരത്തെ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് സഞ്ജയ്- മോഡി അഭിപ്രായ ഭിന്നത മറനീക്കിയത് പുറത്ത് വന്നത്. രാജി കത്ത് ബി. ജെ. പി. പ്രസിഡന്റ് നിതിന്‍ ഗഡ്കരിയ്ക്കു അയച്ചതായി ജോഷി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍