ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സി. പി. എം -സി. പി. ഐ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലേയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി. പി. ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമിക്കാണ് ആദ്യം വെട്ടേറ്റത്. ഇരു കാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്. വേലുച്ചാമിയെ ആക്രമിച്ച വിവരം അറിഞ്ഞ് സി. പി. ഐ പ്രവര്‍ത്തകര്‍ സി. പി. എം ലോക്കല്‍ സെക്രട്ടറി എ. ബി. ആല്‍വിയെ ആക്രമിച്ചു.
പ്രദേശത്ത് ഭൂമികയ്യേറ്റം ഉള്‍പ്പെടെ പല വിഷയങ്ങളും സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഒരു പൊതു യോഗത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം ഉണ്ടയതിനെ സി. പി. ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ് അതിക്രമം