തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷം ആയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബസ്സുകളിലും ട്രെയിനിലും ഇരുന്നു യാത്ര ചെയ്യുവാന്‍ മാത്രമേ അനുവദിക്കൂ. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് തടയുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാവരും കൊവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കും.
കടകളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും രാത്രി 9 മണി വരെ തുറക്കുവാന്‍ പാടുള്ളൂ. ഹോട്ടലു കളിലും റസ്റ്റോറൻറുകളിലും 50 % ആളുകളെ മാത്രമേ അനുവദി ക്കാവൂ. ഹോം ഡെലിവറി സംവിധാനം ഏർപ്പെടു ത്തണം.
പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണി ക്കൂറിനുള്ളില്‍ ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചവരോ കൊവിഡ് വാക്സിന്‍ എടുത്തവരോ ആയിരിക്കണം.
വിവാഹം, ഉത്സവങ്ങള്‍, കലാ കായിക സാംസ്‌കാരിക ആഘോഷ പരിപാടി കള്‍ തുടങ്ങി എല്ലാറ്റിനും ഇതു ബാധകമാണ്. അടച്ചിട്ട ഹാളുകളിലെ പരിപാടി കളില്‍ നൂറു പേര്‍ക്കും തുറന്ന വേദി കളിലെപരിപാടി കളില്‍ 200 പേര്‍ക്കും മാത്രമേ പ്രവേശന അനുമതി ഉള്ളൂ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, ഉത്സവം, പ്രതിരോധം, വിവാദം, വൈദ്യശാസ്ത്രം, സാമൂഹികം