തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനയായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കേണ്ടെന്ന് ജനതാദള്‍ എസ്. മുമ്പ് സമാനമായ അവസ്ഥകളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാണ് മറ്റുള്ളവര്‍ ചെയ്തിട്ടുള്ളതെന്നും അതിനാല്‍ ധൃതി പിടിച്ച് രാജിവെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. തെറ്റയിലിനു ധാര്‍മികവും രാഷ്ടീയവുമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മാത്യുടിതോമസ് പറഞ്ഞു. തെറ്റയിലിന്റെ പേരില്‍ പുറത്ത് വന്നിരിക്കുന്ന ദ്രറ്^ ദൃശ്യങ്ങള്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നീല ലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു. എം.എല്‍.എ മാരായ ജമീല പ്രകാശവും സി.കെ.നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജമീല പ്രകാശം എം.എല്‍.എ ജോസ് തെറ്റയിലിനെ അനുകൂലിക്കുമ്പോള്‍ ഇടതു പക്ഷത്തുനിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കള്‍ തെറ്റയില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിവാഹ വാഗ്ദ്നം നല്‍കി ജോസ് തെറ്റയിലിന്റെ മകനും പിന്നീട് തെറ്റയിലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ചില വീഡിയോ ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം യുവതി സമര്‍പ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ