കോഴിക്കോട്: പെണ്‍കുട്ടികള്‍ സദാചാരപരമായും മറ്റും വഴിതെറ്റി പോകാതിരിക്കുവാന്‍ അവരുടെ വിവാഹപ്രായം 16 വയസ്സാക്കുന്നത് സഹായകരമാകുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മറ്റുള്ളവര്‍ക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 16 വയസ്സിനു ശേഷം ഉള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായി കാണാന്‍ കഴിയില്ലെന്നും വിവാഹപ്രായം 16 വയസ്സാക്കി കുറക്കുകയാണെങ്കില്‍ തങ്ങള്‍ അത് സ്വാഗതം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ എന്നിരിക്കെയാണ് 16 വയസ്സുള്ളവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് 16 വയസ്സ് കഴിഞ്ഞവരുടെ ജൂണ്‍ 27 വരെ ഉള്ള വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതി എന്ന് മറ്റൊരു സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ജൂണ്‍ 27 വരെ ആയി നിജപ്പെടുത്തിയാലും പ്രത്യക്ഷത്തില്‍ ഇത് 18 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമത്തിന്റെ ലംഘനമായി മാറുമെന്നാണ് പ്രായപരിധി യെ 16 ആയി കുറക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, മതം, വിവാദം, സ്ത്രീ