തിരുവനന്തപുരം: നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമാണെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജെന്‍സ് വിഭാഗം മേധാവി ടി. പി. സെന്‍ കുമാര്‍ സര്‍ക്കാറിനു സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം. സിമിയുടെ മുന്‍ പ്രവര്‍ത്തകര്‍ മറ്റു സംഘടനകളില്‍ ചേക്കേറിയതായും സംസ്ഥാനത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പറയുന്നു. കാശ്മീര്‍ റിക്രൂട്ട്മെന്റ്, അദ്ധ്യാപകന്റെ കൈവെട്ട് കേസ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ മൊഴികളില്‍ നിന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വരികള്‍ വളച്ചൊടിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ദ അവത്തും ജിഹാദും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് നന്മ ബുക്സ് എം. ഡി. അബ്ദു റഹ്മാന്‍ അടുത്തിടെ അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
- എസ്. കുമാര്‍