കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫികന്റെ കൈ വെട്ടിയ കേസില്‍ ഒരാളെ കൂടെ എൻ. ഐ. എ. അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന ആലുവ അശോകപുരം പാറേക്കാട്ടില്‍ നൌഷാദാണ് അറസ്റ്റിലായത്. മലപ്പുറത്ത് തിരൂര്‍ പയ്യനങ്ങാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അക്രമി സംഘത്തിനു അകമ്പടി പോയ സംഘത്തിന്റെ തലവനായിരുന്നു നൌഷാദ്. പ്രതിയെ പതിനാലു ദിവസത്തേക്ക് എൻ. ഐ. എ. കോടതി റിമാൻഡ് ചെയ്തു.
2010 ജൂലായ് നാലിനായിരുന്നു കേരള മനഃസ്സാക്ഷിയെ നടുക്കിയ താലിബാൻ മോഡല്‍ അക്രമ സംഭവം നടന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്ന സംഘം വഴിയില്‍ വെച്ച് വാഹനം തടയുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൈ വെട്ടി മാറ്റുകയായിരുന്നു. പ്രൊഫ. ജോസഫ് തയ്യാറാക്കിയ മലയാളം ചോദ്യപ്പേപ്പറില്‍ മത നിന്ദാപരമായ പരാമര്‍ശം ആരോപിച്ചായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിയത്.
കേരള പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അതിന്റെ ഗൌരവം കണക്കിലെടുത്ത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ്, മതം