തിരുവനന്തപുരം : ഹോട്ടലു കളിലും റസ്റ്റോറ ന്റു കളിലും വില്‍ക്കുന്ന ഭക്ഷണ സാധന ങ്ങളുടെ വില നിയന്ത്രണ ത്തിനായി തയ്യാറാക്കിയ ഭക്ഷണ വില ക്രമീകരണ ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഹോട്ടലു കളില്‍ ഭക്ഷണ ത്തിന് അമിത വില ഈടാക്കി യാല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ വില നിയന്ത്രണ നിയമ ത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
എല്ലാ ജില്ല കളിലെയും ഹോട്ടലു കളുടെ റജിസ്‌ട്രേഷനും വില നിയന്ത്ര ണത്തിനു മായി അഥോറിറ്റി രൂപീകരി ക്കാനും ബില്ലില്‍ വ്യവസ്ഥ യുണ്ട്. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജി യായി നിയമി ക്കാന്‍ യോഗ്യത യുള്ളതോ ആയ ആളിനെ അദ്ധ്യക്ഷന്‍ ആക്കി യാണ് അഥോറിറ്റി രൂപീ കരിക്കുക ആറ് അനൗദ്യോഗിക അംഗ ങ്ങളെ സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യും.
ജില്ലാ അഥോറിറ്റി അംഗീകരിച്ച വില വിവര പ്പട്ടിക യിലുള്ള വില യേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലു കളില്‍ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ കൊണ്ടു വരും. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം അഥോറി റ്റിക്ക് അപേക്ഷ നല്കണം. ഇതു സംബന്ധിച്ച് ഒരു മാസ ത്തിനകം തീരുമാനം എടുക്കും.
ചട്ട ലംഘനം നടത്തിയാല്‍ ഹോട്ടലി ന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം ഉണ്ടായിരിക്കും. ഇങ്ങിനെ റദ്ദാക്കുന്ന റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു തദ്ദേശ സ്ഥാപന ങ്ങളെ അറി യിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അഥോറിറ്റി യുടെ ഉത്തരവുകള്‍ സിവില്‍ കോടതി യില്‍ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ സംസ്ഥാന ഫുഡ് കമ്മീഷന് അപ്പീല്‍ നല്‍കാം. ഫുഡ് കമ്മീഷന്റെ തീരുമാന ത്തിന് എതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും സാധിക്കും. ജില്ലാ അഥോ റിറ്റി പുറപ്പെടു വിക്കുന്ന ഉത്തരവു കള്‍ പൊതു താത്പര്യ പ്രകാരം സര്‍ക്കാരിന് സ്വമേധയാ പുനഃ പ്പരി ശോധിക്കാം.
ബേക്കറികള്‍, തട്ടു കടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലി ന്റെ ലൈസന്‍സിംഗ് പരിധിയില്‍ വരും എന്നതിനാല്‍ ഈ നിയമ ങ്ങള്‍ ഈ സ്ഥാപന ങ്ങള്‍ക്ക് എല്ലാം ബാധക മാവും. എന്നാല്‍ നക്ഷത്ര ഹോട്ടലു കളും ഹെറിറ്റേജ് ഹോട്ടലു കളും സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു ടെയോ സ്വകാര്യ സ്ഥാപന ങ്ങളു ടെയോ കാന്റീനു കള്‍ ഇതില്‍ ഉള്‍പ്പെടില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, നിയമം, സാമൂഹ്യക്ഷേമം