തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടൊപ്പമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രത്തെ അറിയിച്ചപ്പോള്‍ തികച്ചും അനുകൂലമായ നിലപാടാണ് ലഭിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് പണിയുന്നതിനെ തമിഴ്നാട് എന്തിനാണ് എതിര്‍ക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജലം പങ്കു വെയ്ക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഈ ഒരു ആശങ്കയില്ല. സുപ്രീം കോടതിയെ മാനിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ കാലവിളംബം അനുവദിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, പരിസ്ഥിതി, വിവാദം
കേന്ദ്ര നിലപാട് എന്തായാലും, തമിഴ് നാട്ടിലെ കോണ്‍ഗ്രസ്സ് പാര്‍ടിയുടെ നിലപാട് എന്താണു? ഒരു ദേശീയ പാര്‍ടിക്ക് ഓരോ ദേശത്തും ഓരോ നിലപാടാണോ?