ന്യൂഡെല്‍ഹി: നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലവധി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിച്ച യു.ഡി.എഫ് ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം.ഹസ്സന്‍ രാജിവെച്ചു. ഉപസമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ രാജിവെക്കുന്നതെന്നും ഉപസമിതിയെ മറികടന്ന് യു.ഡി.എഫ് എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെടുമെന്നും ഹസ്സന്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ തോട്ടങ്ങളേയും അവയുടെ പാട്ടക്കരാറിനെയും സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും – ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ തക്കത്തെ തുടര്‍ന്ന് വി.ഡി.സതീശനും ഹൈബി ഈഡനും വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ഹസ്സന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജിന്റെ നിലപാടിനെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തെ കുറിച്ച് യു.ഡി.എഫ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു മുന്‍ വിധിയും കൂടാതെയാണ് തന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും എന്നാല്‍ ഇതിനെ മറികടന്ന് യു.ഡി.എഫ് എം.എല്‍.എ മാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം യു.ഡി.എഫിനോടുള്ള വെല്ലുവിളിയാണെന്ന് ഹസ്സന്‍ പറഞ്ഞു. വി.ഡിസതീശന്റേയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഉള്ള ആറംഗ യു.ഡി.എഫ് എം.എല്‍.എ മാരുടെ സംഘം പാട്ടക്കരാറുകളുടേയും തോട്ടങ്ങളുടേയും നിജസ്ഥിതി അറിയുവാന്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, വിവാദം
നാട്ടില്‍ വെള്ളം ഇല്ല. വെളിച്ചം ഇല്ല. കാരണം കുന്നുകള്‍ ഇടിച്ചു നിരത്തി. വയലുകള്‍ നികത്തി. ഞാന്‍ ചോദിക്കട്ടെ. ആരാണ് കുന്നുകള്‍ ഇടിച്ചതും വയല്‍ നികത്തിയതും? ഞാന്‍ ചെയ്തില്ല; ഞാന്‍ അറിയുന്ന ആരും ചെയ്തിട്ടില്ല. നിങ്ങള്‍ ചെയ്തോ? അറിയാവുന്ന കാര്യം ഇതാണ് : അധികാരം ഉള്ളവര്‍ (എം എല്‍ എ മാര്‍; മന്ത്രിമാര്‍ ; രാഷ്ട്രിയ നേതാക്കന്മാര്‍) ,) ആണ് മല ഇടിച്ചതും വയല്‍ നികത്തിയതും.
ഞങ്ങളുടെ കുടി വെള്ളം മുട്ടിച്ച, ഈ കാപാലികരെ എന്ത് ചെയ്യണം. നൂറ്റി നാല്‍പതു എണ്ണം ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. ഒരുപാട് പേര്‍ ഇതിനു മുമ്പും ഉണ്ടായിരുന്നു. മുഖ്യ മന്ത്രിമാര്‍, മന്ത്രിമാര്‍, എം എല്‍ എ മാര്‍. ,. ഇവര്‍ നമ്മുടെ കുടി വെള്ളം ഇല്ലാതാക്കി. നമ്മുടെ മണ്ണ് നശിപ്പിച്ചു. നമ്മുടെ വായു അശുദ്ധം ആക്കി.
ഇവരെ എന്ത് ചെയ്യണം? കുറെ നായകളും കഴുതകളും ചാനല്‍ ചര്‍ച്ചയില്‍ വന്നു, അവന്മാരുടെ മഹാ വിവരം വിളമ്പുന്നു. കാര്യം പറയാന്‍ ഒരു തെണ്ടിയുടെയും നാവു വളയുന്നില്ല.
ഞാന്‍ ചോദ്യം ആവര്‍ത്തിക്കുന്നു: നമ്മുടെ കുടിവെള്ളം മുട്ടിച്ച; മണ്ണ് നശിപ്പിച്ച; വായു അശുദ്ധം ആക്കിയ അധികാരി വര്‍ഗത്തെ എന്ത് ചെയ്യണം?