അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

March 19th, 2025

writer-pk-ashita-passed-away-ePathram

തൃശൂർ: അന്തരിച്ച എഴുത്തുകാരി അഷിതയുടെ സ്മരണാർത്ഥം നൽകി വരുന്ന അഷിതാ സ്മാരക പുരസ്കാരങ്ങൾക്ക് പ്രവാസികളായ അക്ബർ ആലിക്കര, അഭിഷേക് പള്ളത്തേരി എന്നിവർ അർഹരായി. അക്ബർ ആലിക്കരയുടെ ‘ഗോസായിച്ചോറ്’ എന്ന കഥാ സമാഹാരത്തിനും അഭിഷേക് പള്ളത്തേരിയുടെ ‘കയ്യാലയും കടത്തിണ്ണയും’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിനുമാണ് പുരസ്കാരങ്ങൾ.

റോസ്മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്‌ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്‌.

മറ്റു പുരസ്കാരങ്ങൾ
യാത്രാവിവരണം : കെ. ആർ. അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക്). നോവൽ : ഡോ. ആനന്ദൻ കെ. ആർ. (ചെമന്ന ചിറകറ്റ പക്ഷി). ബാല സാഹിത്യം : റെജി മലയാലപ്പുഴ (കുഞ്ഞികഥകളുടെ പാൽക്കിണ്ണം). ആത്മകഥ : സുജ പാറു (മിഴി നനയാതെ). കവിത : പ്രദീഷ്‌ ‌(ഒരാൾ). യുവ സാഹിത്യ പ്രതിഭ പുരസ്കാരം : റീത്താ രാജി (ചിരി നോവുകൾ).

അഷിതയുടെ ഓർമ്മ ദിനമായ മാർച്ച് 27 ന് അഷിത സ്മാരക സമിതി കോഴിക്കോട്  സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

March 18th, 2025

kerala-awards-2024-ePathram

തിരുവനന്തപുരം : വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2024 ലെ കേരള പുരസ്‌കാരങ്ങൾ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്‌കാരം പ്രൊഫ. എം. കെ. സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റു വാങ്ങി.

കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള പ്രഭ പുരസ്‌കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. ഐ. എസ്. ആർ. ഒ. മുൻ ചെയർമാൻ എസ്. സോമനാഥ് സയൻസ് – എഞ്ചിനീയറിംഗ് വിഭാഗത്തിലെ കേരള ജ്യോതി പുരസ്കാരം ഏറ്റു വാങ്ങി.

കലാ രംഗത്തെ സമഗ്ര സംഭാവന : കലാ മണ്ഡലം വിമലാ മേനോൻ, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവന : ഡോ. ടി. കെ. ജയകുമാർ, കലിഗ്രഫി: നാരായണ ഭട്ടതിരി, സാമൂഹിക സേവന വിഭാഗത്തിൽ ആശാ വർക്കറായ ഷൈജ ബേബി, വ്യവസായ വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് വി. കെ. മാത്യൂസ് എന്നിവർക്കും കേരള ശ്രീ പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു.

കായിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനു വേണ്ടി പത്‌നി ചാരുലത ഏറ്റുവാങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി. ആർ. അനിൽ, പി. പ്രസാദ്, വീണാ ജോർജ്, ഒ. ആർ. കേളു, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അടൂർ ഗോപാല കൃഷ്ണൻ, എം. എൽ. എ. മാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു

February 5th, 2025

excellence-award-ePathram
തൃശൂർ : ശാരീരികവും മാനസികവുമായ പരിമിതി കളെ അതിജീവിച്ച് സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തുകയും യുവ ജനങ്ങൾക്ക് പ്രചോദനം ആവുകയും ചെയ്ത യുവ പ്രതിഭ കൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യുവ പ്രതിഭാ പുരസ്‌കാരം’  നൽകി ആദരിക്കുന്നു.

പ്രതിസന്ധികളിൽ പതറി വീഴാതെ ഊർജ്ജം നൽകി മുന്നോട്ടു പോകുവാൻ യുവ ജനങ്ങളെ പ്രചോദിപ്പി ക്കുന്ന വർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാര ത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാമ നിർദ്ദേശം നൽകു വാനും സ്വയം അപേക്ഷ സമർപ്പിക്കുവാനും കഴിയും.

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറി യുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് യുവ പ്രതിഭാ പുരസ്‌കാരം നൽകുന്നത്. ജേതാക്കൾക്ക് 15000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും.

18  വയസ്സിനും  40 വയസ്സിനും  ഇടയിൽ പ്രായമുള്ള ഭിന്ന ശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc @ gmail.com മെയിൽ ഐ. ഡി. യിൽ അയക്കാം. വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. അവസാന തീയ്യതി ഫെബ്രുവരി 8.

തപാൽ വിലാസം :
കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി. എം. ജി, തിരുവനന്തപുരം -33. (ഫോൺ: 0471-2308630).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ

November 10th, 2024

insight-k-r-mohanan-memorial-film-fest-ePathram

പാലക്കാട് : അന്തരിച്ച ചലച്ചിത്രകാരൻ കെ. ആർ. മോഹനൻ്റെ സ്മരണക്കായി ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നടത്തി വരുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്‍റർ നാഷണൽ ഡോക്യു മെന്‍ററി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ, 2025 ഫെബ്രുവരി 15 നു ഞായറാഴ്ച പാലക്കാട് വച്ചു നടക്കും.

ഇരുപതു മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഡോക്യു മെന്‍ററി കളാണ് മത്സരത്തിനായി പരിഗണിക്കുക. ഓരോ മത്സര ഡോക്യു മെന്‍ററി യുടെ പ്രദർശന ശേഷവും അണിയറ പ്രവർത്തകരും കാണികളും പങ്കെടുത്തു നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഇൻസൈറ്റ് നടത്തുന്ന മേളകളുടെ പ്രത്യേകതയാണ്.

മത്സര ഡോക്യുമെന്‍ററികൾ ഡിസംബർ 31 വരെ ഗ്രൂപ്പിൻ്റെ വെബ്‌ സൈറ്റി ലൂടെ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 94460 00373, 94960 94153 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

2011 മുതൽ പതിനാലു വർഷമായി ഇൻസൈറ്റ് വിജയ കരമായി നടത്തി വരുന്ന ഇന്‍റർ നാഷണൽ ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിൽ ഡോക്യു മെന്‍ററികൾക്ക് പ്രവേശനം ഇല്ലാഞ്ഞത് വ്യാപകമായ പരാതികൾക്കു കാരണമായപ്പോൾ ഡോക്യു മെന്‍ററി കൾക്കു മാത്രമായി ഇൻസൈറ്റ് ഒരു ഫെസ്റ്റിവൽ തുടങ്ങിയത്.

തുടക്കം മുതൽ ഇൻസൈറ്റിന്റെ സഹയാത്രികനും വഴി കാട്ടിയും സംഘാടകനും International Film Festival of Kerala യുടെ ഡയറക്ടറും ആയിരുന്ന ചലച്ചിത്ര കാരൻ കെ. ആർ. മോഹനൻ 2017 ജൂൺ 25 ന് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ കൂടിയാണ് 2018 മുതൽ ഡോക്യുമെന്‍ററി ഫെസ്റ്റിവൽ തുടങ്ങിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്

November 2nd, 2024

kerala-state-literature-award-ezhuthachan-puraskaram-2024-for-ns-madhavan-ePathram
കോട്ടയം : 2024 ലെ എഴുത്തച്ഛന്‍ പുരസ്‌കാര ത്തിന് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍ അര്‍ഹനായി.

കോട്ടയം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാർ നൽകി വരുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിത യാഥാര്‍ത്ഥ്യങ്ങളെ സര്‍ഗ്ഗാത്മകതയുടെ രസതന്ത്ര പ്രവര്‍ത്തന ത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടി കളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എൻ. എസ്. മാധവൻ എന്നും മന്ത്രി പറഞ്ഞു..

എസ്. കെ. വസന്തന്‍ ചെയര്‍മാനും ഡോ. ടി. കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സി. പി. അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറി യുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. Image Credit : twitter -X

* എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 231231020»|

« Previous Page« Previous « കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
Next »Next Page » എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine