ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണം അന്വേഷിക്കുവാന്‍ ഉത്തരവിട്ടു

October 1st, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം : അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കുവാന്‍ ജയില്‍ എ. ഡി. ജി. പി. അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വെല്‍‌ഫെയര്‍ ഓഫീസര്‍ പി. എ. വര്‍ഗ്ഗീസിനാണ് അന്വേഷണത്തിന്റെ ചുമതല.

യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചിരിക്കുന്ന പിള്ള കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. തടവു പുള്ളിയായ ബാലകൃഷ്ണപിള്ള ചാനല്‍ പ്രവര്‍ത്തകനുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ താന്‍ തടവു പുള്ളിയാണെന്നും അതിനാല്‍ ടെലിഫോണില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും താനുമായി സംസാരിച്ച വിവരം വാര്‍ത്തയാക്കരുതെന്നും പിള്ള തന്നെ പറയുന്നുണ്ട്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഭരണ പക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പിള്ളയ്ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പിള്ള ഫോണില്‍ സംസാരിച്ചത് ചട്ട വിരുദ്ധമാണെന്നു സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം : റൌഫിന്റെ രഹസ്യ മൊഴി പുറത്തായി

September 25th, 2011

rauf-kunhalikutty-epathram

കോഴിക്കോട്: ഐസ്ക്രീം പെണ്‍‌വാണിഭ കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ. എ. റൌഫ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ചാനലുകളിലൂടെ പുറത്തു വന്നു. ജഡ്‌ജിമാരെയും അഭിഭാഷകരേയും ഇരകളേയും മറ്റും സ്വാധീനിച്ച് കേസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചതടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ കേസില്‍ ഒരു ഘട്ടത്തില്‍ വിധി പറഞ്ഞ ജസ്റ്റിസ് തങ്കപ്പന്‍ വായിച്ചത് അഡ്വ. അനില്‍ തോമസ് തയ്യാറാക്കി നല്‍കിയതാണെന്നും. ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണക്കുറുപ്പ് മുന്‍ അഡ്വ. ജനറല്‍ എം. കെ. ദാമോദരന്‍ എന്നിവര്‍ക്ക് പി. കെ. കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നതായി റൌഫിന്റെ മൊഴിയില്‍ പറയുന്നു. എം. കെ. ദാമോദരന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള മലബാര്‍ അക്വ ഫാമിന്റെ ബാധ്യത 69 ലക്ഷത്തില്‍ നിന്നും 32.5 ആക്കി വെട്ടിക്കുറയ്ക്കുകയും ഈ തുക രണ്ടു തവണയായി എം. കെ. ദാമോദരന് നല്‍കുകയും ചെയ്തുവെന്നും റൌഫ് വ്യക്തമാക്കുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിനു ഒരു കോടി രൂപ വരെ നല്‍കുവാന്‍ തയ്യാറായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മരുമകന്‍ അഞ്ചു ലക്ഷം രൂപ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും മൊഴിയില്‍ പറയുന്നു. കോതമംഗലം പെണ്‍‌വാണിഭക്കേസ് ഒതുക്കുവാന്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കിയതായും റൌഫ് മൊഴിയില്‍ പറയുന്നു. 164 പ്രകാരം മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി മാറ്റുവാന്‍ സാധ്യമല്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആദിവാസി സ്ത്രീകളുടെ തുണി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരം : ബൃന്ദ കാരാട്ട്

September 25th, 2011

brinda-karat-epathram

കോഴിക്കോട്‌ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ്‌ കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.

മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ്‌ ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത്‌ എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.

വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക്‌ വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ്‌ നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈവെട്ട് കേസ്; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

September 18th, 2011
joseph-epathram
കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്യാപകന്റെ കൈവെട്ടിമാറ്റിയ കേസില്‍ വിദേശത്തെക്ക് കടന്നു കളഞ്ഞ എട്ടു പ്രതികളെ പിടികൂടുവാന്‍  ഇന്റര്‍ പോളിന്റെ സഹായം തേടുമെന്ന് കേസന്വേഷിക്കുന്ന സംഘം ഐ.എന്‍.എ കോടതിയെ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിദേശത്തേക്ക് കടന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുവാന്‍ ഉത്തരവിടണമെന്നും സംഘം കോടതിയോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം അനുവദിക്കാനമെന്ന് ആവശ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. കൈവെട്ട് കേസില്‍ വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ വാദിച്ചു. മാത്രമല്ല എന്‍.ഐ.എ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് 180 ദിവസം കഴിഞ്ഞേ ജാമ്യത്തിന് അര്‍ഹതയുള്ളൂ എന്നും ഐ.എന്‍.എ ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിധി : സുപ്രീം കോടതി വിധി ഇന്ന്

September 16th, 2011

treasure-epathram

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ ഇന്ന് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധിയെ തുടര്‍ന്ന് തുറക്കുമെന്ന് സൂചന. ഓഗസ്റ്റ്‌ 25ന് വിദഗ്ദ്ധ സമിതി പുറത്തിറക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ നിലവറ തുറക്കുന്നതിനായി സമിതി മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവറയിലെ സമ്പത്തിന്റെ കണക്കെടുക്കുക. നിലവറയുടെ ഘടന മനസ്സിലാക്കി സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുക. നിലവറയുടെ ചുമരിന്റെ ബലം പരിശോധിക്കുകയും വേണ്ടി വന്നാല്‍ പുറമേ നിന്നും തുരങ്കം പണിത് നിലവറയ്ക്കുള്ളില്‍ നുഴഞ്ഞു കയറുവാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യുക എന്നിവയാണ് വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണങ്ങള്‍.

എന്നാല്‍ ഈ നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ ദിവ്യത്വത്തിനു ദോഷം വരുത്തും എന്നൊക്കെയുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ രാജകുടുംബം മുന്നോട്ട് വെയ്ക്കുന്നത്. ഇതിനായി ഇവര്‍ നടത്തിയ ദേവപ്രശ്നത്തെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. ദേവപ്രശ്നത്തില്‍ ഈ നിലവറ തുറക്കുന്നത് ദൈവത്തിന് ഇഷ്ടമല്ല എന്ന് കണ്ടുവത്രെ. ഇത് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചപ്പോള്‍ കേസ് ജ്യോത്സ്യന്റെ മുന്പിലാണോ കോടതിയുടെ മുന്പിലാണോ നടത്തുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുനീറിനെതിരെ അന്വേഷണം നടത്തണം; സോളിഡാരിറ്റി
Next »Next Page » ബാലികയെ പിതാവും സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine