സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ

September 12th, 2011
kolenchery-church-epathram
കോലഞ്ചേരി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തിന്റേയും കോട്ടൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെയും ഉള്ളില്‍ പ്രവേശിക്കുന്നതിനും 250 മീറ്ററിനുള്ളിലുള്ള പ്രദേശത്ത് കൂട്ടം കൂ‍ടുന്നതിനും വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ് നിരോധനം. സഭാതര്‍ക്കം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളിയുടെ ഭരണം നടത്തേണ്ടതാണെന്ന ജില്ലാകോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മറുവിഭാഗം ഇതിനെതിരെ സംഘടിക്കുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഉപവസവും നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതില്‍ നിന്നും ജില്ലാകളക്ടര്‍ ഇരു വിഭാഗത്തേയും വിലക്കി.
ഞായറാ‍ഴ്ച രാവിലെ യാക്കോബായ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥയായി. പള്ളിയിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. ആരാധനാലയത്തിന്റെ അകത്തുണ്ടായിരുന്നവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്പതിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പള്ളി തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും എന്നിട്ടും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് നീതിയല്ലെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്ഷേത്രത്തിലെ നിധി അറ തുറന്നതില്‍ കോടതിക്ക് അതൃപ്തി

September 2nd, 2011

treasure-epathram

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി അറ തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തുറന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതി ആയിരുന്നു ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തില്‍ കണ്ടെടുത്ത നിധി ശേഖരത്തിന്റെ ചിത്രങ്ങള്‍ എടുക്കരുത് എന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു എന്നും പറഞ്ഞ് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്ലാസില്‍ മലയാളം പറഞ്ഞതിന് ആയിരം രൂപ പിഴ

August 26th, 2011

തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാ‍ക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാ‍ല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജകുടുംബം വിമര്‍ശനത്തിന്‌ അതീതരല്ല: തോമസ്‌ ഐസക്‌

August 23rd, 2011

Thomas_Isaac-epathram

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്‌ രംഗത്ത്‌ വന്നു. രാജവാഴ്ചയും രാജ ഭരണത്തെയും എതിര്‍ത്തു കൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുറപ്പിച്ചതെന്നും രാജ കുടുംബം വിമര്‍ശനങ്ങള്‍ക്ക് അതീതരായിരിക്കണമെന്നില്ലെന്നും വി. എസിന്റെ പ്രസ്ഥാവാന പൊതു സമൂഹം ചര്‍ച്ചക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഗൌരവത്തില്‍ കാണണമെന്നും ഐസക്‌ കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്ക്‌ അല്ലാതെ പാര്‍ട്ടിക്കകത്ത് നിന്നുപോലും ആരും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ കുടുംബത്തെ പറ്റി വി എസിന്റെ ആക്ഷേപം പദവിക്ക് യോജിച്ചതല്ല: ഉമ്മന്‍ ചാണ്ടി

August 22nd, 2011

oommen-chandy-epathram

തിരുവനന്തപുരം: തിരുവതാംകൂര്‍ രാജ കുടുംബത്തെ പറ്റി പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നു. പത്മനാഭ ക്ഷേത്രത്തില്‍ നിന്നും രാജ കുടുംബം സ്വര്‍ണ്ണം കവരുന്നു എന്ന പരാമര്‍ശം ഒഴിവാകെണ്ടാതായിരുന്നു എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയും പുരോഗമന സ്വഭാവമുള്ളവരുമായിട്ടാണ് എന്നും ഈ രാജാ കുടുംബത്തെ കണ്ടിട്ടുള്ളത്‌. അതിനാല്‍ ഈ പ്രസ്ഥാവാന അനവസരത്തില്‍ ആയി രമേശ്‌ ചെന്നിത്തല പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മരിച്ചനിലയില്‍
Next »Next Page » മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി »



  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine