വി.എസ്. അച്യുതാനന്ദന്‍ കാമഭ്രാന്തനും ഞരമ്പുരോഗിയും: മന്ത്രി ഗണേഷ്‌ കുമാര്‍

October 28th, 2011

ganesh-kumar-ePathram

പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്‍ കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍ അധിക്ഷേപിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ കുറിച്ച് വിഷമ ഉണ്ടാകും പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരമെന്നും മന്ത്രി ഗണേശ് കുമാര്‍. മറ്റുള്ളവരെ കള്ളനെന്ന് വിളിക്കുന്ന അച്ച്യുതാനന്ദന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളതെന്നും, മകന്‍ ജയിലിലാകുന്ന ദിവസം അച്യുതാനന്ദന്‍ കരയുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. വാളകത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെതിരെ മന്ത്രിയുടെ രൂക്ഷ വിമര്‍ശനനം.

-

വായിക്കുക: , ,

1 അഭിപ്രായം »

മകന്റെ കാര്യം നോക്കാന്‍ മകനറിയാം: വി. എസ്

October 27th, 2011

കൊല്ലം: ഐഎച്ച്ആര്‍ഡി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് മകന്‍ വി.എ. അരുണ്‍ കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ച് തന്റെ മകനെതിരായ ആക്ഷേപങ്ങളുടെ കാര്യം മകന്‍ തന്നെ നോക്കിക്കൊള്ളുമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്‌തോട്ടെഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതുകൊണ്ടൊന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന വി‌എസിന് ഇതൊരു വലിയ തിരിച്ചടിയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി‌. എസിന്റെ മകന്‍ അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്തു

October 27th, 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആര്‍ഡി അഡിഷണല്‍ ഡയറക്‌ടറുമായ വി.എ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്തു. ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ ഡോക്‌ടര്‍ സുബ്രഹ്മണ്യത്തെയും സസ്പെന്റ് ചെയ്തു. ഐഎച്ച്‌ആര്‍ഡിയിലും അരുണ്‍കുമാര്‍ ഡയറക്‌ടറായ ഫിനിഷിംഗ്‌ സ്കൂളിലും നടന്ന ക്രമക്കേടുകളെക്കുറിച്ച്‌ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ്‌ ജനറലിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി. വിദ്യാഭ്യാസ വകുപ്പിന് ധനകാര്യ പരിശോധനാവിഭാഗവും പ്രിന്‍സിപ്പല്‍ എജിയും നല്‍‌കിയ റിപ്പോര്‍ട്ടില്‍ അരുണ്‍കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടു നടന്നതായി പറയുന്നു. അരുണ്‍കുമാറും സുബ്രഹ്മണ്യവും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം

October 18th, 2011

porotta-epathram

പാലക്കാട്‌ : മൈദയും പൊറോട്ടയുമാണ് മനുഷ്യന് ഏറ്റവും അപകടകാരികളായ ഭക്ഷണ സാധനങ്ങള്‍ എന്ന പ്രചാരണം പ്രകൃതി ജീവന തീവ്രവാദമാണ് എന്ന മറുവാദം ശക്തമായി. കഴിഞ്ഞ കുറെ നാളായി പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തും വന്‍ പ്രചാരണമാണ് മൈദയ്ക്കെതിരെ കേരളത്തില്‍ നടന്നത്. “മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക” എന്ന പേരിലുള്ള ഈ ലഘുലേഖയിലെ വിവരങ്ങള്‍ അപകടകരവും അബദ്ധ ജഡിലവുമാണ് എന്നതാണ് ഇത് സംബന്ധിച്ച് ഒരു മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതി ജീവനം’ എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനം പൂര്‍ണ രൂപത്തില്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

October 11th, 2011

violence-against-women-epathram

അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്ക് സമീപമുള്ള ഔ‌വര്‍ ലേഡി കോണ്‍‌വെന്റില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി എന്ന റോസ്‌ലി (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ് സിസ്റ്റര്‍ സിസിലി. കോണ്‍‌വെന്റിലെ മുകള്‍ നിലയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി യതായാണ് കോണ്‍‌വെന്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പെ മൃതദേഹം അഴിച്ച് താഴെ കിടത്തിയിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ അകത്തേക്ക് കടത്തി വിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജന പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്
Next »Next Page » പോക്കറ്റടി ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine