തിരൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥികളെ നിരന്തരം പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി. പി. അങ്ങാടി ജി. എം. യു. പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സെയ്തലവിയെ (48) പോലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥികളെ നിരന്തരം പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി. പി. അങ്ങാടി ജി. എം. യു. പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സെയ്തലവിയെ (48) പോലീസ് അറസ്റ്റ് ചെയ്തു.
-
വായിക്കുക: കുട്ടികള്‍, പീഡനം, വിദ്യാഭ്യാസം, വിവാദം

തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചു.
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത് നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക് സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.

കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പ്രതിരോധം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം

ന്യൂഡല്‍ഹി : ലാവ്‌ലിന്‍ കേസില്‍ തന്നെ വിചാരണ ചെയ്യുവാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മന്ത്രി സഭാ തീരുമാനത്തെ മറി കടന്നു കൊണ്ടായിരുന്നു ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്. ഭരണ ഘടനയുടെ 32-ആം അനുച്ഛേദം അനുസരിച്ച് പരാതി സ്വീകരിക്കുവാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനം മൌലികാവകാശ ലംഘനമല്ലെന്ന്ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാക്കുവാന്‍ സമയ പരിധി നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ എച്ച്. എസ്. ബേദി, സി. ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംസ്ഥാന രാഷ്ടീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലാവ്‌ലിന്‍ കേസില്‍ മന്ത്രി സഭാ തീരുമാനം മറി കടന്നു കൊണ്ട് ഗവര്‍ണ്ണര്‍ എടുത്ത നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം
ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച 2 രൂപയ്ക്ക് അരി എന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കമ്മീഷന്റെ വാദം ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ രാജാജി മാത്യു എം. എല്‍. എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയം, കോടതി, തിരഞ്ഞെടുപ്പ്, വിവാദം

കാസര്‍കോട്: ജനകീയനായ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം