ജഡ്ജിയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കും കെ.സുധാകരന്‍

February 14th, 2011

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി കൈപ്പറ്റിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ.സുധാകരന്‍. എംപി. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാന്‍ തയ്യാറാണ്. ഇതു സംബന്ധിച്ച് തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷി. നിയമനടപടി വന്നാല്‍ നേരിടും. ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ല. ഏതു ജഡ്ജിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ടിടത്ത് പറയാം. കഴിഞ്ഞ കുറേ വര്‍ഷമായി കോടതിക്ക് വന്ന മൂല്യച്ഛ്യുതിയാണ് തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ബാര്‍ ഉടമകള്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും കെ.സുധാകരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം, സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷക അസോസിയേഷനും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മുച്ചൂടും തകര്‍ക്കുന്ന ഗൗരവമായ ആക്ഷേപമാണ് പാര്‍ലമെന്റംഗമായ സുധാകരന്‍ നടത്തിയത്. കൈക്കൂലി വാങ്ങിയതും കൊടുത്തതും ആരാണെന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സുധാകരനുണ്‌ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പണം വാങ്ങിയ ജഡ്ജിയുടെ പേരും പണം നല്‍കിയ ആളിന്റെ പേരും കെ.സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ തെരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നും വിഎസ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ട: മുഖ്യമന്ത്രി

February 13th, 2011

തിരുവനന്തപുരം: നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ടെന്ന് മുഖ്യമന്ത്രി. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്. പത്രങ്ങളില്‍ തിരുവനന്തപുരം വിമാനത്താവള ടെര്‍മിനലിനെക്കുറിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഒരുപേജ് കളര്‍ പരസ്യം അവസാന നിമിഷം വേണ്ടെന്നുവെച്ചു.

വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ചടങ്ങിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കേന്ദ്രം നല്‍കിയ പരസ്യത്തില്‍ അദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി, സോണിയാ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ ഏ. കെ. ആന്റണി, വയലാര്‍ രവി, ജി. കെ. വാസന്‍, സി. പി. ജോഷി, മുകുള്‍ റോയ്, കെ.വി. തോമസ് എന്നിവരുടെ ചിത്രങ്ങളായിരുന്നു കേന്ദ്രം നല്‍കിയ പരസ്യത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിലെ സഹമന്ത്രിമാരുടെവരെ ചിത്രം ഉള്‍ക്കൊള്ളിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പോലും ചിത്രം വയ്ക്കാത്തതിലായിരുന്നു വി. എസ്സിന് അമര്‍ഷം. വല്ലാര്‍പാടത്തിന്റെ ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ പേരുമാത്രമേ ഫലകത്തിലുണ്ടായിരുന്നുള്ളൂ. സംസ്ഥാന മന്ത്രിമാരും എറണാകുളം ജില്ലക്കാരുമായ എസ്. ശര്‍മ,ജോസ് തെറ്റയില്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ലഭിക്കാഞ്ഞതിനെതിരെ ഇരുവരും ചടങ്ങ് കഴിഞ്ഞപ്പോള്‍ ത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന അടിക്കുറിപ്പോടെ അനന്തമായ ആകാശവും അടിസ്ഥാന സൗകര്യങ്ങള്‍ താഴെ ഒരുക്കിയിരിക്കുന്നതും ചിത്രീകരിക്കുന്ന പരസ്യത്തില്‍ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും ചിത്രങ്ങളും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റും ചിത്രങ്ങള്‍ക്ക് പുറമെ ചേര്‍ത്തിരുന്നു. ഈ പരസ്യമാണ് മുഖ്യമന്ത്രി തടഞ്ഞത്. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

സാധാരണ പ്രധാനമന്ത്രി വരുമ്പോള്‍ ചടങ്ങുകളെപ്പറ്റിയും സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരെക്കുറിച്ചുംസംസ്ഥാന അധികൃതരുമായി അനൗപചാരികമായി ചര്‍ച്ച നടക്കാറുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ആദ്യം അംഗീകരിച്ചതുപ്രകാരം എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂണിറ്റ്, രാജീവ്ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതൊഴിവാക്കപ്പെടുകയായിരുന്നു. ടെര്‍മിനലിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കാന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളും അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതും ഒഴിവാക്കപ്പെട്ടു. സമ്മതിച്ച രണ്ട് പരിപാടികളില്‍ നിന്ന് പ്രധാനമന്ത്രിയെ പിന്‍മാറ്റിച്ചതിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് കരാര്‍ ; പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും

February 13th, 2011

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും. ഇതിനായി ടീകോം പ്രതിനിധികള്‍ 15-ാം തിയതി കേരളത്തിലെത്തും. ടീകോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ളയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേരളത്തിലെത്തുക. നിയമ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും പാട്ടകരാര്‍ ഒപ്പുവെക്കുക.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അനധികൃത നിയമനത്തിന് വേതനമില്ല: എസ്.സി

February 13th, 2011

ന്യൂഡല്‍ഹി: അനധികൃതമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശബളം അടക്കമുള്ള ഒരു വേതനത്തിനും അര്‍ഹതയില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അത് തെളിയിക്കപ്പെട്ടാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍സ് 14,16 വകുപ്പുകള്‍ പ്രകാരം നിയമലംഘനമാണ്.

യോഗ്യതയില്ലാത്തവരെ തസ്തികകളില്‍ നിയമിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.സദാശിവം, ബി.എസ്.ചൗഹാന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ ഉത്തരവ്. ഒറീസ സര്‍ക്കാര്‍ ഒറീസ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോളേജ് അധ്യാപകരുടെ അനധികൃത നിയമനം സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഒറീസയിലുണ്ടായ കേസാണിത്. യു.ജി.സി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ തുറന്നു; സംസ്ഥാന സര്‍ക്കാരിന് അവഗണന

February 12th, 2011

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സുരേന്ദ്രന്‍പിള്ള എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പറയുകയും ചെയ്തു. വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ എന്നതുപോലെ ഇവിടെയും സംസ്ഥാന മന്ത്രിമാരെ അവഗണിച്ചെന്നും അവഗണന സാരമില്ല, പദ്ധതി യാഥാര്‍ത്ഥ്യമായതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ശക്തിപകരും. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരേ മന്ത്രിമാര്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി തെന്ന നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചത്.

ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ ടെര്‍മ്മനലിന് ഉള്ളത്. എയര്‍, റോഡ്, റെയില്‍, കടല്‍, ഉള്‍നാടന്‍ ജലപാത എന്നിങ്ങനെ ഗതാഗതസൗകര്യം രൂപപ്പെടുത്താന്‍ കഴിയുന്ന വിമാനത്താവളം എന്ന ബഹുമതിയും തിരുവനന്തപുരം വിമാനത്താവളത്തിനുണ്ട്. ഗ്ലാസും സ്റ്റീലുംകൊണ്ട് പടുത്തുയര്‍ത്തിയ 32000 ചതുരശ്രമീറ്റര്‍ ടെര്‍മിനലില്‍ മുപ്പത് ചെക്ക്ഇന്‍ കൗണ്ടറുകളാണുള്ളത്. ‘ക്യൂട്ട് എന്ന സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ നിശ്ചിത കൗണ്ടറുകള്‍ ഓരോ എയര്‍ലൈനുകള്‍ക്ക് നല്‍കുന്നതിന് പകരം ഏത് കൗണ്ടര്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

ബന്ധുക്കള്‍ക്ക് ചെക്ക് ഇന്‍കൗണ്ടര്‍ വരെ പ്രവേശനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് നിലകള്‍ക്ക് നടുവില്‍ പണിതിട്ടുള്ള ‘മെസാനിന്‍ എന്ന ഇടത്തട്ടിലാണ് സുരക്ഷാ പരിശോധനയുള്ളത്. എഴുനൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒത്ത നടുക്ക് എക്‌സിക്യൂട്ടീവ് ലോഞ്ച്. തൂക്ക് ലോഞ്ച് എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. മുകളില്‍ നിന്നും തൂക്കിയിട്ട കമ്പികളില്‍ പിടിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഒരു കോടിരൂപയാണ് ഇവയുടെ നിര്‍മാണ ചെലവ്. അമ്പതോളം പേര്‍ക്ക് ഇവിടെയിരിക്കാം. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്കായി മൂന്ന് എയ്‌റോബ്രിഡ്ജുകള്‍. എയ്‌റോ ബ്രിഡ്ജില്‍ നിന്ന് ഇമിഗ്രേഷന്‍ ഭാഗത്ത് എത്തുന്നതിനുമുമ്പ് ഇവയുടെ സംഗമസ്ഥാനമുണ്ട് ‘കോണ്‍കോര്‍ഡ്. ഒരു വിമാനത്തിന്റെ ആകൃതിയിലുള്ള കോണ്‍കോര്‍ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചറിയിക്കുവാന്‍ പടുകൂറ്റന്‍ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഅദ്‌നിക്ക് മോചനമില്ല; ജാമ്യാപേക്ഷ തളളി
Next »Next Page » ഛായാഗ്രാഹകന്‍ വിപിന്‍ദാസ് അന്തരിച്ചു »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine