ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടന വേളയില്‍ അവഗണിച്ചെന്ന പേരില്‍ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് അവകാശമുണ്ടെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നതു പേരുവയ്ക്കാത്തതിലുള്ള തര്‍ക്കമാണ്.
മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഒരു കത്തയച്ചാല്‍ മതിയായിരുന്നു. എങ്കില്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ മാന്യതയും മര്യാദയുമാണ്. ശിലാഫലകത്തില്‍ വ്യോമയാന മന്ത്രിയായ തന്‍റെ പേരുമില്ലെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം