കൊച്ചി: ഇടമലയാര്‍ കേസില്‍ രണ്ടു പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള സുപ്രീംകോടതി വിധിക്കു കീഴടങ്ങാനെത്തുന്നു. ഇടമലയാര്‍ കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ നാളെ അദ്ദേഹം കീഴടങ്ങും. കഴിഞ്ഞ ദിവസമാണു ബാലകൃഷ്ണ പിള്ളയ്ക്കു സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു.
എറണാകുളത്തെ പ്രത്യേക കോടതി 1999ല്‍ ബാലകൃഷ്ണപിള്ളയെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അതേ കോടതിയിലാണു സുപ്രീംകോടതി വിധിക്കുശേഷം പിള്ള കീഴടങ്ങാനെത്തുന്നത്. റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ടെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
റിവ്യൂ ഹര്‍ജി കൊടുത്താലും ഇതേ ബെഞ്ചുതന്നെയാണു പരിഗണിക്കുകയെന്നതിനാല്‍ വിധി പുനഃപരിശോധിക്കപ്പെടാന്‍ സാധ്യതയില്ല. ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കിട്ടാനുള്ള ഏക പോംവഴി ഗവര്‍ണര്‍ മാപ്പു നല്‍കുകയാണെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതും നടക്കാനിടയില്ല. മന്ത്രിസഭയുടെ തീരുമാനം അനുകൂലമാണെങ്കില്‍ മാത്രമേ മാപ്പു നല്‍കാന്‍ ഗവര്‍ണര്‍ക്കു കഴിയൂ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം