30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം: പി. ജെ. ജോസഫ്‌

November 26th, 2011

p.j.joseph-epathram

തിരുവനന്തപുരം: നാല് ജില്ലകളിലായി കഴിയുന്ന മുപ്പത് ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ മന്ത്രി സ്ഥാനമെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം കേട്ടുന്നില്ല എങ്കില്‍ മന്ത്രി സ്ഥാനത്ത്‌ തുടരില്ലെന്നും പി. ജെ ജോസഫ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ താഴ്വാരത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാത്ത ദേശീയ പാര്‍ട്ടികളുടെ നിലപാടിനോട് യോജിപ്പില്ല. കേരളത്തില്‍ എത്തിയാല്‍ ഒരുനിപാട് തമിഴ്നാട്ടിലെത്തിയാല്‍ മറ്റൊരു നിലപാട് എന്നാ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘നോക്കുകൂലി’ ലോഡിറക്കാതെ പച്ചക്കറി കെട്ടിക്കിടക്കുന്നു

November 24th, 2011

vegetables-epathram

തൃശൂര്‍: നോക്കുകൂലി സംബന്ധിച്ച് ലോറിക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചുമട്ടു തൊഴിലാളികള്‍ ലോഡ് ഇറക്കാത്തതിനാല്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് മേട്ടുപ്പാളയത്തു നിന്നെത്തിയ പത്ത് ലോഡ് പച്ചക്കറി കെട്ടിക്കിടക്കുന്നു. മാര്‍ക്കറ്റിലെ അംഗീകൃത തൊഴിലാളികള്‍ ലോഡ് ഇറക്കാതെ കടക്കാരില്‍ നിന്നും വൗച്ചര്‍ തുക വാങ്ങിയ ശേഷം പിന്‍വാങ്ങിയതായി കടയുടമകള്‍ ആരോപിച്ചു. പുലര്‍ച്ചെയാണ് മാര്‍ക്കറ്റിലേക്ക് പത്ത് ലോഡ്‌ പച്ചക്കറി എത്തിയത്‌. 11 സി. ഡി. പൂളിലെ ‘വലിയ’ തൊഴിലാളികള്‍ എന്നറിയപ്പെടുന്ന ചുമട്ടു തൊഴിലാളികള്‍ ഉടന്‍ ലോഡിന്‍റെ കണക്കെടുത്ത് ‘വൗച്ചര്‍തുക’ വാങ്ങി പച്ചക്കറി ഇറക്കാതെ സ്ഥലം വിടുകയായിരുന്നു. ഇവയില്‍ പകുതി പിന്നീട് രണ്ടാം നിര തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കിയെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കേണ്ടി വന്നു. ‘നോക്കുകൂലി’ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

റൗഫിന്റെ കമ്പനിക്ക് നേരെ ആക്രമണം

November 23rd, 2011

rauf-kunhalikutty-epathram

കോഴിക്കോട്: ഐസ്ക്രീം കേസില്‍ വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്ന വിവാദ വ്യവസായി കെ. എ. റൗഫിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കമ്പനിക്കുനെരെ ഒരു സംഘം ആക്രമണം നടത്തി. വെസ്റ്റ്‌ ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ നിലമ്പൂര്‍ റബ്ബര്‍ ഫാക്ടറിക്ക് നേരെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്‌. ഫാക്ടറിയുടെ മുന്‍ഭാഗത്തെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. പോലീസെത്തി കേസെടുത്തു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാറില്‍ പുതിയ ഡാം ഉടനെ വേണം: മന്ത്രി പി. ജെ. ജോസഫ്‌

November 23rd, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം: മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കാല താമസം ഒഴിവാക്കണമെന്ന് ജലസേചന വകുപ്പ്‌ മന്ത്രി പി. ജെ. ജോസഫ്‌ പറഞ്ഞു. 30 ലക്ഷ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം അതീവ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാകാന്‍ വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, ഈ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കണമെന്നും പി. ജെ. ജോസഫ്‌ ആവശ്യപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്രം കുറ്റവിമുക്തനാക്കാതെ തച്ചങ്കരിക്ക് പ്രമോഷനോ? വി. എസ്

November 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം. ഡിയാക്കിയതും എ. ഡി. ജി. പിയായി ഉയര്‍ത്താനുളള നീക്കവും ശരിയല്ലെന്നു പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ശക്‌തമായ ഭാഷയില്‍ തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ചും പ്രമോഷനെപ്പറ്റിയും പ്രതികരിച്ചു. തച്ചങ്കരിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ട്‌ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിന്‌ അറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കണമെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൂടാതെ അനധികൃത സ്വത്തു സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്. അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധ ശക്‌തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുളള ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ എന്‍.ഐ.എ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥനാണു തച്ചങ്കരി. കളളക്കടത്തടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും തച്ചങ്കരിക്കെതിരേ നടന്നുവരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍
Next »Next Page » മന്ത്രി കെ.സി ജോസഫിന്റെ വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine