
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, മതം, വിവാദം
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി അറ തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തുറന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതി ആയിരുന്നു ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തില്‍ കണ്ടെടുത്ത നിധി ശേഖരത്തിന്റെ ചിത്രങ്ങള്‍ എടുക്കരുത് എന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു എന്നും പറഞ്ഞ് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
- ജെ.എസ്.
തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.
-
വായിക്കുക: വിദ്യാഭ്യാസം, വിവാദം
തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ് ഐസക് രംഗത്ത് വന്നു. രാജവാഴ്ചയും രാജ ഭരണത്തെയും എതിര്‍ത്തു കൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുറപ്പിച്ചതെന്നും രാജ കുടുംബം വിമര്‍ശനങ്ങള്‍ക്ക് അതീതരായിരിക്കണമെന്നില്ലെന്നും വി. എസിന്റെ പ്രസ്ഥാവാന പൊതു സമൂഹം ചര്‍ച്ചക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഗൌരവത്തില്‍ കാണണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ് ഐസക്ക് അല്ലാതെ പാര്‍ട്ടിക്കകത്ത് നിന്നുപോലും ആരും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി എസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
-
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, വിവാദം
തിരുവനന്തപുരം: തിരുവതാംകൂര്‍ രാജ കുടുംബത്തെ പറ്റി പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. പി. സി. സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും വി എസിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. പത്മനാഭ ക്ഷേത്രത്തില്‍ നിന്നും രാജ കുടുംബം സ്വര്‍ണ്ണം കവരുന്നു എന്ന പരാമര്‍ശം ഒഴിവാകെണ്ടാതായിരുന്നു എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയും പുരോഗമന സ്വഭാവമുള്ളവരുമായിട്ടാണ് എന്നും ഈ രാജാ കുടുംബത്തെ കണ്ടിട്ടുള്ളത്. അതിനാല്‍ ഈ പ്രസ്ഥാവാന അനവസരത്തില്‍ ആയി രമേശ് ചെന്നിത്തല പറഞ്ഞു
-
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം