പാലക്കാട് : മൈദയും പൊറോട്ടയുമാണ് മനുഷ്യന് ഏറ്റവും അപകടകാരികളായ ഭക്ഷണ സാധനങ്ങള്‍ എന്ന പ്രചാരണം പ്രകൃതി ജീവന തീവ്രവാദമാണ് എന്ന മറുവാദം ശക്തമായി. കഴിഞ്ഞ കുറെ നാളായി പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്തും വന്‍ പ്രചാരണമാണ് മൈദയ്ക്കെതിരെ കേരളത്തില്‍ നടന്നത്. “മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക” എന്ന പേരിലുള്ള ഈ ലഘുലേഖയിലെ വിവരങ്ങള്‍ അപകടകരവും അബദ്ധ ജഡിലവുമാണ് എന്നതാണ് ഇത് സംബന്ധിച്ച് ഒരു മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതി ജീവനം’ എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനം പൂര്‍ണ രൂപത്തില്‍ ഇവിടെ വായിക്കാം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, വിവാദം, വൈദ്യശാസ്ത്രം
യഥാര്‍തത്തില്‍ നാം എന്തുകഴിക്കണം എന്നതാണ് പ്രശ്നം. രുചിക്കുവേണ്ടി പല രൂപത്തില്‍ പ്രൊസെസ് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണമോ? അതോ പ്രകൃതി വിഭവങ്ങള്‍ അതിന്റെ ജൈവ ഗുണങ്ങള്‍ കളയാതെ കഴിക്കണമോ? പച്ചക്കറികള്‍ അരിഞ്ഞ് വെക്കുമ്പോള്‍ തന്നെ വായുവിലൂടെ പല വൈറ്റമിനുകളും നഷ്ടമാകുന്നു. പാചകം ചെയ്യുമ്പോള്‍ അതിലേറെ നഷ്ടമാകുന്നു. ഇതൊക്കെ നാം ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നതാണ്. പാചകം ചെയ്യുമ്പോള്‍ നമ്മുടെ ഭക്ഷണം പ്രകൃതി ദത്തം അല്ലാതാവുകയും artificial ആവുകയും ചെയ്യുന്നു. ഗോതമ്പില്‍ നിന്നും പ്രൊസെസ് ചെയ്തെടുക്കുന്ന മൈദക്ക് സംഭവിക്കുന്നതും ഇത് തന്നെ.
ഇതൊക്കെ പറയുമ്പോള്‍ പ്രകൃതി ജീവന തീവ്രവാദം എന്നു വിളിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. മനുഷ്യനുള്ള അത്രയും രോഗങ്ങള്‍ മൃഗങ്ങളില്‍ ഇല്ലാത്തത് അവര്‍ പ്രകൃതി ദത്ത വിഭവങ്ങള്‍ കഴിക്കുന്നത് കൊണ്ടാണ്. പഴങ്ങളും പാചകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും യഥേഷ്ടം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണ രീതി നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയെ ഉള്ളു.