സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

February 20th, 2018

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ  പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

കച്ചവട വല്‍ക്കരണത്തില്‍ നിന്നും ആരോഗ്യ രംഗത്തെ മോചിപ്പിക്കും, പകര്‍ച്ച വ്യാധി കള്‍ക്ക് എതിരെ ശക്ത മായ ക്യാമ്പയിന്‍ നടത്തും, വാക്‌സിന്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെയുള്ള ക്യാമ്പയിനുകള്‍ ഇല്ലാ താക്കും, ജീവിത ശൈലീ രോഗ ങ്ങളുടെ നിയന്ത്രണ ത്തിന് നട പടി സ്വീക രിക്കും എന്നിങ്ങനെ നിര വധി നിര്‍ദ്ദേശങ്ങളാണ് പുതിയ ആരോഗ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ തരി പ്പിച്ചി രിക്കുന്നത്.

പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളായി ആരോഗ്യ രംഗത്തെ വിഭജിക്കും എന്നും പ്രാഥ മികാ രോഗ്യ കേന്ദ്ര ങ്ങളുടെ പ്രവര്‍ത്തന സമയം വൈകു ന്നേരം ആറു മണി വരെ ആക്കി ഉയര്‍ത്തും എന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എലിപ്പനി: മരണം പതിനഞ്ചായി

September 21st, 2011
fever-epathram
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സംസ്ഥാനത്ത് മൊത്തം മുപ്പത്താറു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കാ‍സര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും കോളറയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളവും കൂടിക്കിടക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പടരുന്നതിനു പ്രധാന കാരണമാണ്. സര്‍ക്കാര്‍ ആസ്പപത്രികളുടെ ശോചനീയാവസ്ഥ മൂലം മറ്റു അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്കും സഹായികള്‍ക്കും രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്. പല ആസ്പത്രികളിലേയും കക്കൂസ് ടാങ്കുകള്‍ പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ തട്ടുകടകള്‍ മാത്രമല്ല വേണ്ടത്ര ശുചിത്വം ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

രമ്യ സ്പര്‍ശമായി

August 14th, 2010

remya-antony-sparsham-epathramതിരുവനന്തപുരം : കവയത്രി രമ്യാ ആന്‍റണിയുടെ ഓര്‍മ്മകളില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. അര്‍ബുദം കീഴ്പ്പെടുത്തുമ്പോഴും ഫൈന്‍ ആര്‍ട്സ് കോളെജിലെയും ഓര്‍ക്കുട്ടിലെ നൂറു കണക്കിനു സുഹൃത്തുക്കളുടേയും പിന്തുണയോടെ ലോകമെങ്ങും കവിതകളിലൂടെ സംവദിച്ച രമ്യ ആഗസ്റ്റ് 6ന്, റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ വച്ചാണ്, മരണപ്പെട്ടത്.

രമ്യയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ എപ്പോഴും സന്നദ്ധരായിരുന്നു. രമ്യയുടെ കവിതകള്‍ക്ക് അവരൊരുക്കിയ നൂറു കണക്കിന്, ചിത്രങ്ങള്‍ നല്ലൊരു കാഴ്ച്ചാനുഭവം തന്നെയായിരുന്നു.

remya-antony-sparsham-function-epathram

രമ്യയുടെ ഓര്‍മ്മകളില്‍...

ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തു ചേരലില്‍ സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ്, കവി ഡി. വിനയചന്ദ്രന്‍, ഡോ. പി. എസ്. ശ്രീകല, കെ. ജി. സൂരജ് – കണ്‍വീനര്‍, ഫ്രണ്‍ട്സ് ഓഫ് രമ്യ, സന്ധ്യ എസ്. എന്‍., അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ രമ്യയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡോ. ടി. എന്‍. സീമ എം. പി., കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദേശങ്ങളിലൂടെ ഭാഗഭാക്കായി. രാജീവന്‍ സ്വാഗതവും ഷാന്‍റോ ആന്‍റണി നന്ദിയും പറഞ്ഞു.

രമ്യയുടെ രണ്ടാമത് കവിതാ സമാഹാരം “സ്പര്‍ശ” ത്തിന്‍റെ പ്രസാധനം, രമ്യയുടെ പേരില്‍ എസ്. എസ്. എല്‍. സി. യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് 10000 രൂപയുടെ പുരസ്കാരം, രമ്യാ ആന്റണി കവിതാ പുരസ്കാരം, രമ്യ ചീഫ് എഡിറ്ററായി ആരംഭിച്ച ഓണ്‍ലൈന്‍ മാസിക “ലിഖിത” ത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, രമ്യയുടെ സ്വപ്നമായ ക്യാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ “ഫ്രണ്‍ട്സ് ഓഫ് രമ്യ” യുടെ ആഭിമുഖ്യത്തില്‍ നടക്കും.

കൂട്ടായ്മയ്ക്ക് നിഖില്‍ ഷാ, നവാസ് തിരുവനന്തപുരം, രാജേഷ് ശിവ എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ “മാധ്യമ” പനി പടരുന്നു

June 9th, 2010

feverതിരുവനന്തപുരം : ആഫ്രിക്കയിലെ എയ്ഡ്സ് മുതല്‍ ഗുജറാത്തിലെ പ്ലേഗ് വരെ അമേരിക്കന്‍ ചാര സംഘടനയുടെ സൃഷ്ടിയാണ് എന്ന വാദം നാം കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ രീതിയിലൊരു പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കേരളത്തില്‍ നടത്തിയത്. കേരളത്തിലെ പനി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.

അതെന്തായാലും, മാധ്യമങ്ങള്‍ സൃഷ്ടിച്ച പനി ഏറെ വിനാശകരവും കടുത്തതുമാണ് എന്ന് ജനങ്ങളുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ ഇനം പനികള്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും ആയിരക്കണക്കിനു ആളുകളാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. ഓരോ ആശുപത്രിയുടെ മുമ്പിലും ഡോക്ടര്‍മാരെ കാണുവാനായി പനി ബാധിതരുടെ നീണ്ട ക്യൂ കാണാം. ഒന്നുകില്‍ ആരോഗ്യ മന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു എന്നു വേണം കരുതുവാന്‍.

മഴക്കാലമായാല്‍ ഡെങ്കിയടക്കം വിവിധ ഇനം പനികള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുക സാധാരണമാണ്. ഇതിനു വേണ്ട മുന്‍ കരുതലും ചികിത്സാ സംവിധാനവും സര്‍ക്കാര്‍ എടുക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി യാതൊരു വീണ്ടു വിചാരവും ഇല്ലാതെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയതും, തുടര്‍ന്നുണ്ടാ‍യ വിഷയങ്ങളും, ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നിരവധി രോഗികളാണ് ഇതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ ദിവസം ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ഒരു രോഗി ദീര്‍ഘമായ ക്യൂവില്‍ ഡോക്ടറെ കാണുവാന്‍ കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയുണ്ടായി.

പനി കൂടാതെ വയറിളക്കവും ഛര്‍ദ്ദിയും മഞ്ഞപ്പിത്തവും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചു വിട്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. പലയിടങ്ങളില്‍ നിന്നും ഈ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പനി ബാധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അഞ്ചോളം ആളുകള്‍ മരിച്ചു. സംസ്ഥാനത്ത്  വിവിധ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പനി പിടിച്ച കേരളം

July 16th, 2009

aedes-aegypti-mosquitoകോഴിക്കോട്‌ : കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.

പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും.

കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്.

സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്.

കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു.

കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍‌പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു.

അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine