തലസ്ഥാനം മാലിന്യക്കൂമ്പാരമായി; ജനം പകര്‍ച്ചവ്യാധി ഭീതിയില്‍

August 13th, 2013

തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ സെക്രട്ടേറിയേറ്റ് ഉപരോധം ഒരു ദിവസം പിന്നിട്ടതോടെ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി. സെക്രട്ടേറിയേറ്റും പരിസരവും സമരക്കാരുടെ മലമൂത്രവിസര്‍ജ്ജനവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. വേണ്ടത്ര ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സമരവേദികള്‍ക്ക് സമീപത്തെ റോഡുകളിലും മറ്റുമാണ് പലരും പരസ്യമായാണ് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സമരം തീരാദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വീടുകള്‍ക്ക് മുമ്പില്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ കൂടി നില്‍ക്കുന്നത് മൂലം പലര്‍ക്കും സ്വസ്ഥമായി ഉറങ്ങുവാനും സാധിക്കുന്നില്ല. പൊതു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ഉള്ള അവശിഷ്ടങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇടതു മുന്നണിയാണ്‍`ഭരിക്കുന്നതെങ്കിലും മാലിന്യനീക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധ ശ്രദ്ധയും ചെലുത്തിയിട്ടില്ല. സമരം ഇനിയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.

പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെക്രട്ടേറിയേട് വളഞ്ഞിരിക്കുന്ന സമരക്കാരുടെ സാന്നിധ്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു. സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതിയും ഉണ്ട്. പാളയം, പുളിമൂട്, സ്പെന്‍സര്‍ ജംഗ്ഷന്‍, വഞ്ചിയൂര്‍, കുന്നുകുഴി, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ബന്ധികളാക്കപ്പെട്ട സ്ഥിതിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശിശു മരണത്തിനു കാരണം ഗര്‍ഭിണികളുടെ മദ്യപാനം: മന്ത്രി കെ. സി. ജോസഫ്

July 22nd, 2013

child-mortality-adivasi-kerala-epathram

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണത്തിനു കാരണം ഗര്‍ഭിണീകളുടെ മദ്യപാനമാണെന്ന് മന്ത്രി കെ. സി. ജോസഫ്. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കിടയിൽ
ചാരായം ഉപയോഗം വ്യാപകമാണെന്നും ഇത് കുറയ്ക്കാതെ ഗര്‍ഭിണീകളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികളുടെ
സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം അവര്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദിവാസി ഊരുകളില്‍ തൊഴിലില്ലായ്മയും പട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചു എന്ന് പ്രതിപക്ഷ
നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനു പുറകെയാണ് ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ചാരായം കുടിക്കുന്നത് മൂലമാണ് കുട്ടികള്‍ മരണമടയുന്നതെന്ന മന്ത്രി കെ. സി. ജോസഫിന്റെ പ്രസ്ഥാവന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടങ്കുളം സമരത്തിന് കേരളത്തിൽ ഐക്യദാര്‍ഢ്യം

July 18th, 2013

koodankulam-anti-nuclear-protest-epathram

തിരുവനന്തപുരം : കൂടങ്കുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ പ്രദേശ വാസികൾ എസ്. പി. ഉദയ കുമാറിന്റെ നേതൃത്വത്തിൽ ആണവ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി നടത്തുന്ന ജനകീയ സമരത്തിനു പിന്തുണയേകി കൊണ്ട് സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധ സംഗമം നടത്തി. സുഗത കുമാരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സമരം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച ടി. പീറ്റര്‍ പറഞ്ഞു. ജി. അർ. സുബാഷ് (എസ്. യു. സി. ഐ.), ആർ‍. അജയന്‍ (പി. യു. സി. എൽ.‍), ആർ‍. ബിജു, വി. ഹരിലാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ആന്റോ ഏലിയാസ് (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), ഫ്രീസ്കാ കുരിശപ്പന്‍ (തീരദേശ മഹിളാ വേദി), കബീര്‍ വള്ളക്കടവ് (വെല്‍ഫെയര്‍ പാര്‍ട്ടി), സീറ്റാ ദാസന്‍ (സേവ യൂനിയന്‍), സലീം സേട്ട് (സോളിഡാരിറ്റി), പ്രാവച്ചമ്പലം അഷറഫ് (എസ്. ഡി. പി. ഐ.), മാഗ്ളിന്‍ പീറ്റർ‍, ജോയി കൈതാരം, എസ്. ബുര്‍ഹാന്‍ (വിളപ്പില്‍ശാല സമര നേതാവ്), ജെ. പി. ജോൺ‍, സന്തോഷ് കുമാർ‍, എം. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

June 1st, 2013

പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയാ‍യി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡീസൽ വില : കെ. എസ്. ആർ. ടി. സി. റൂട്ടുകൾ റദ്ദാക്കും

January 21st, 2013

ksrtc-bus-strike-epathram

തിരുവനന്തപുരം : ജോലിയിൽ നിന്നും വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ പോലും പണം തികയാതെ നട്ടം തിരിയുന്ന കെ. എസ്. ആർ. റ്റി. സി. ഡീസൽ വില വർദ്ധനവ് മൂലം വരുന്ന അധിക ചിലവ് താങ്ങാൻ ആവാതെ ലാഭകരമല്ലാത്ത റൂട്ടുകൾ നിർത്തലാക്കും. ഇത്തരം റൂട്ടുകൾ കണ്ടെത്താനുള്ള നടപടികൾ കോർപ്പൊറേഷൻ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. 5300 പ്രതിദിന റൂട്ടുകളിൽ 1500 റൂട്ടുകളോളം ലാഭകരമല്ല എന്നാണ് കരുതപ്പെടുന്നത്. ഇവ നിർണ്ണയിക്കാനുള്ള നടപടികൾ ഞായറാഴ്ച്ച തന്നെ ആരംഭിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. ബസ് ചാർജ്ജ് വർദ്ധനവ് സർക്കാർ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ചുരുങ്ങിയത് 200 കോടി രൂപയെങ്കിലും സർക്കാർ സഹായം ലഭിച്ചാലെ ഇപ്പോഴത്തെ പ്രതിസന്ധി കോർപ്പൊറേഷന് തരണം ചെയ്യാൻ കഴിയൂ.

ലാഭകരമല്ലാത്ത ഉൾപ്രദേശ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ കെ. എസ്. ആർ. റ്റി. സി. ബസുകൾ മാത്രമാണ് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയം. ഇതാണ് റൂട്ട് റദ്ദാക്കൽ മൂലം ഭീഷണിയിൽ ആകുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും
Next »Next Page » മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗീസ് ആത്മഹത്യ ചെയ്തു »



  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine