കൊച്ചി : നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. നഴ്സുമാര്‍ക്കെതിരെ വിവിധ ആശുപത്രി മാനേജ്മെന്‍റുകള്‍ നീതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത് ഇവര്‍ നടത്തുന്ന സമരം ന്യായമായ ആവശ്യത്തിനു വേണ്ടിയുള്ളതാണ്. സമാധാനപരമായി സമരം ഇവരെ ആശുപത്രി മാനേജ്മെന്‍റുകള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍ ഇതൊക്കെ നോക്കി കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍ ശമ്പളവര്‍ധനക്കായി നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്‍റിനും സര്‍ക്കാറിനും കത്തയക്കും. ഇക്കാര്യത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആശുപത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കേണ്ടത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതൈന്നും അദ്ദേഹം പറഞ്ഞു
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, മനുഷ്യാവകാശം, സ്ത്രീ
കൊച്ചി : കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്ന ഷാഹിദ് ബാവയുടെ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ഫയാസ് അബൂബക്കറിനെ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ അറസ്റ്റ് ചെയ്തു. കേസിനെ തുടര്‍ന്ന് ഷാര്‍ജയിലേക്ക് കടന്ന പ്രതി നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഈ വിവരം ലഭിച്ച പോലീസ് വിമാന താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ അധികൃതരുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
പുരുഷന്മാര്‍ ഇല്ലാത്ത വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടു എന്ന കുറ്റം ആരോപിച്ചാണ് ഷാഹിദ് ബാവയെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്.
- ജെ.എസ്.
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയില്‍ യു. ഡി. എഫും എല്‍. ഡി. എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തുക, പുതിയ ഡാം ഉടനെ പണിയുക, പക്വമായ തീരുമാനം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഹര്‍ത്താല്‍. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. അയ്യപ്പഭക്തരടക്കം ആയിരകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങികിടക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച ബി. ജെ. പിയും. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
വായിക്കുക: അപകടം, എതിര്‍പ്പുകള്‍, ക്രമസമാധാനം, മനുഷ്യാവകാശം