മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു

November 28th, 2011

mullaperiyar-dam-epathram

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136.4 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ അനുവദനീയ സംഭരണ ശേഷി 136 അടിയാണ് . ഇതേ തുടര്‍ന്ന്‌ സ്‌പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുകിത്തുടങ്ങി. പെരിയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫിഫ്ത് എസ്റ്റേറ്റ്‌ കൂട്ടായ്മ

November 18th, 2011

brp-bhasker-epathram

എറണാകുളം: നമ്മുടെ ജനാധിപത്യം പക്വത ആര്ജ്ജിക്കാതെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അധികാര ദുര്‍വിനിയോഗത്തിലും അടിമുടി അടിമുടി മുങ്ങി അഴികിയാര്‍ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആരാണ് ആശ്രയം? അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവര്‍ എങ്ങോട്ട് പോകും? ജനങ്ങള്‍ ധര്‍മ്മ സങ്കടങ്ങളില്‍ അലയുമ്പോള്‍ അവര്‍ കണ്ടെത്തുന്ന വഴികളാണ് ചെറിയ ചെറിയ ജനകീയ പ്രതിരോധ ശൃംഖലകള്‍, ആ ശൃംഖലകള്‍ക്ക് ആശയപരമായ വ്യക്തത കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ ഫലങ്ങളില്‍ ഒന്നാണ് ഫിഫ്ത് എസ്റ്റേറ്റ്.
    
ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളം ജില്ലാ കൂട്ടായ്മ നവംബര്‍ 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം സൌത്തിലുള്ള ശിക്ഷക്ഭവന്‍ ഹാളില്‍ ചേരും. സമ്മേളനത്തില്‍ ബി. ആര്‍. പി. ഭാസ്കര്‍, സാറാ ജോസഫ്‌, കെ. വേണു, പി. എം. മാനുവല്‍ എന്നിവര്‍ പങ്കെടുക്കും. ഫിഫ്ത് എസ്റ്റേറ്റിന്റെ ലക്ഷ്യങ്ങളോട് താല്പര്യമുള്ളവര്‍ക്ക് കൂട്ടായ്മയില്‍ പങ്കെടുക്കണമെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക തങ്കച്ചന്‍ കോന്നുള്ളി – 9447368391, വിനോയ്‌ കുമാര്‍ ടി. കെ. (ജില്ലാ കോ-ഓഡിനേറ്റര്‍) – 9995777263

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീണ്ടുമൊരു കര്‍ഷക ആത്മഹത്യ

November 16th, 2011

farmer-suicide-kerala-epathram

കണ്ണൂര്‍ : വാടക വീട്ടിന് തൊട്ടടുത്തുള്ള മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍ കൊട്ടിയൂരില്‍ ഒരു കര്‍ഷകന്‍ ഇന്ന് രാവിലെ കാണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 56 കാരനായ പി. ജോസ്‌ ആണ് ആത്മഹത്യ ചെയ്തത്. വാഴ കര്‍ഷകനായിരുന്നു. വിളവ് നഷ്ടപ്പെട്ടത്‌ കാരണം വന്‍ കട ബാദ്ധ്യതയില്‍ ആയിരുന്നു പരേതന്‍. കാട്ടാനകള്‍ കൃഷിയിടത്തില്‍ കയറി ഇദ്ദേഹത്തിന്റെ വാഴ കൃഷി നശിപ്പിച്ചത്‌ മൂലം ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ആകാത്ത വിഷമത്തിലായിരുന്നു ഈ കര്‍ഷകന്‍ എന്ന് പോലീസ്‌ അറിയിച്ചു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക അസമത്വം കര്‍ഷക ആത്മഹത്യക്ക്‌ കാരണമാവുന്നു

November 16th, 2011

kerala-farmer-epathram

തിരുവനന്തപുരം : വര്‍ദ്ധിച്ച കട ബാദ്ധ്യത മാത്രമല്ല കേരളത്തില്‍ കണ്ടു വരുന്ന കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവിച്ചു. ഒട്ടേറെ സാമൂഹികമായ കാരണങ്ങള്‍ കൂടി ഈ ആത്മഹത്യകള്‍ക്ക്‌ പുറകിലുണ്ട് എന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കട ബാദ്ധ്യത കര്‍ണ്ണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ കര്‍ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തിക പരാധീനത പുറത്തു പറയാന്‍ നാണക്കേടും അപമാനവുമാണ്. മാദ്ധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചാരം നേടുന്ന വിവേചന രഹിതമായ ഉപഭോഗ ശീലങ്ങളും, സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കാത്ത മോഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും അഭിലാഷങ്ങളും മോഹഭംഗങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ക്ക്‌ കാരണമാവുന്നത്.

കര്‍ഷക ആത്മഹത്യകള്‍ നേരിടാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ പഠനങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഹാര മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി. ഇത്തരം പഠനങ്ങള്‍ ഉചിതമായി ഉപയോഗത്തില്‍ വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രൊഫ. ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സ്ക്കൂളിലെ ക്യാമറ : വിദ്യാര്‍ത്ഥി സമരം വിജയിച്ചു

November 10th, 2011

kendriya-vidyalaya-kozhikode-central-school-calicut-epathram

കോഴിക്കോട് : വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സ്ക്കൂളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചു. കോഴിക്കോട്‌ വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് (സെന്‍ട്രല്‍ സ്ക്കൂള്‍) സംഭവം. സ്ക്കൂള്‍ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധം 16 ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മായാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഒഴിവു വേളയില്‍ ഒരല്‍പ്പം കുസൃതി കാണിച്ചാല്‍ ഇനി പ്രിന്‍സിപ്പാള്‍ അത് നേരിട്ട് കാണും. തങ്ങളെ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ ഇത് കുറ്റവാളികളായ കുട്ടികളെ പഠിപ്പിക്കുന്ന ദുര്‍ഗുണ പാഠശാലയാണോ എന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മൂത്രപ്പുരയ്ക്ക് സമീപം പോലും ക്യാമറകള്‍ സ്ഥാപിക്കുന്നതും ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു നല്കാനാവാത്തതും തങ്ങള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു എന്ന് പെണ്‍കുട്ടികളും വനിതാ അദ്ധ്യാപകരും പറയുന്നു. സ്വകാര്യതയ്ക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റത്തിനെതിരെ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.

വിദ്യാര്‍ത്ഥികളെ അനുകൂലിച്ച 5 അദ്ധ്യാപകരെ സ്ക്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ്‌ ചെയ്തതോടെ പ്രശ്നം വഷളായി. വിദ്യാര്‍ത്ഥി സംഘടനകളോ സമരമോ പതിവില്ലാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സമരം നടന്നത് പൂജാ അവധിക്കു ശേഷം സ്ക്കൂള്‍ തുറന്നതോടെയാണ്. ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ്‌ അസോസിയേഷന്‍ ചെന്നൈ റീജിയന്‍ സെക്രട്ടറി സി. കെ. ബി. കുറുപ്പ് പ്രതിഷേധ സമരത്തിന്‌ നേതൃത്വം നല്‍കി സംസാരിച്ചു. ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും സസ്പെന്‍ഡ്‌ ചെയ്ത അദ്ധ്യാപകരെ പുനസ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബി. സലിം അവസാനം പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്‌. ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ നിര്‍ത്തി വെച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുത് എന്നും കലക്ടര്‍ സ്ക്കൂള്‍ അധികൃതരോട്‌ നിര്‍ദ്ദേശിച്ചു.

അദ്ധ്യാപകരുടെ സപെന്ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഉന്നത അധികാരികളില്‍ നിന്നും ഉണ്ടാവണം എന്നതിനാല്‍ ഇതില്‍ തനിക്ക്‌ ചെയ്യാനാവുന്നത് ചെയ്യാം എന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

38 of 451020373839»|

« Previous Page« Previous « തൃശ്ശൂരില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു
Next »Next Page » സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine