കോഴിക്കോട്: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെതിരെ പ്രസ്ഥാവനയുമായി പ്രതിപക്ഷ നേതാവ് വി. എസ് അച്ച്യുതാനന്തനും കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനും രംഗത്ത്. ഇരുവരും വ്യത്യസ്ഥമായി നടത്തിയ പ്രസ്ഥാവനകളിലാണ് ലീഗിനു അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. അഞ്ചാമന്ത്രി സ്ഥാനം നല്‍കിയാല്‍ അത് കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്നും ലീഗാണിപ്പോള്‍ ഭരണം നടത്തുന്നതെന്നും വി. എസ് പറഞ്ഞു. ഭരണം നിലനിര്‍ത്തുവാന്‍ യു. ഡി. എഫിനു ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തെണ്ട അവസ്ഥയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്നും എം. എല്‍. എ മാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും കോഴിക്കോട്ട് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കെ. മുരളീധരന്‍ വ്യക്തമാക്കി. അനൂപിന്റെ സത്യ പ്രതിഞ്ജ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനായാണെന്നും അനൂപിന്റെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്