വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.