തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണത്തിനു കാരണം ഗര്‍ഭിണീകളുടെ മദ്യപാനമാണെന്ന് മന്ത്രി കെ. സി. ജോസഫ്. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കിടയിൽ
ചാരായം ഉപയോഗം വ്യാപകമാണെന്നും ഇത് കുറയ്ക്കാതെ ഗര്‍ഭിണീകളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികളുടെ
സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം അവര്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദിവാസി ഊരുകളില്‍ തൊഴിലില്ലായ്മയും പട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചു എന്ന് പ്രതിപക്ഷ
നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനു പുറകെയാണ് ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ചാരായം കുടിക്കുന്നത് മൂലമാണ് കുട്ടികള്‍ മരണമടയുന്നതെന്ന മന്ത്രി കെ. സി. ജോസഫിന്റെ പ്രസ്ഥാവന.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, മനുഷ്യാവകാശം, സാമൂഹ്യക്ഷേമം