പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു

May 15th, 2012

passport-epathram

തിരുവനന്തപുരം: ഒരു പൌരന് തന്റെ രാജ്യം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. പല രാജ്യങ്ങളും പാസ്പോര്‍ട്ട് സൌജന്യമായാണ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്നത്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഫീസ്‌ ഈടാക്കുന്നുണ്ട്. എന്നാല്‍ പാസ്പോര്‍ട്ടിന്റെ നിര്‍മ്മിതിയില്‍ വരുന്ന പാകപ്പിഴകള്‍ക്കും പാസ്പോര്‍ട്ടിന്റെ ഉടമ തന്നെ ഉത്തരവാദിയാകണം. ഒട്ടുമിക്കവരുടെയും പാസ്പോര്‍ട്ടുകളുടെ ലാമിനേഷന്‍ വളരെ പെട്ടെന്ന് അടര്‍ന്നു പോരുന്നതിനാല്‍ വിദേശ യാത്ര നടത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ തന്നെ വിവിധ കാരണങ്ങളാല്‍ പലരെയും കൂടുതല്‍ പരിശോധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പേര് നോക്കിയും സ്ഥലം നോക്കിയും ചില ഉദ്യോഗസ്ഥര്‍ യാത്രക്കാരെ അകാരണമായി കൂടുതല്‍ ചോദ്യം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ലാമിനേഷന്‍ ഇളകിയ പാസ്പോര്‍ട്ടുമായി വരുന്ന യാത്രക്കാരനെ കൂടുതല്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇക്കാര്യം പാസ്പോര്‍ട്ട് ഓഫീസിലോ എംബസിയിലോ പറഞ്ഞാല്‍ അത് അവരവരുടെ കുഴപ്പമാണെന്ന രീതിയിലാണ് പറയുന്നത്. എന്നാല്‍ കൃത്യമായി ലാമിനേഷന്‍ ചെയ്യാതെ നല്‍കുന്ന ഇത്തരം പാസ്പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തന്നെ കേടുവരുന്നു എന്നതാണ് അവസ്ഥ. വിദേശത്ത് ജോലി ചെയ്യുന്ന പലര്‍ക്കും പാസ്പോര്‍ട്ട് അവരവരുടെ കമ്പനികളില്‍ ഏല്‍പ്പിക്കണം. പിന്നെ അടുത്ത അവധിക്കായി അപേക്ഷിക്കുന്ന സമയത്ത്‌ നാട്ടിലേക്ക് തിരിക്കുന്ന അന്നോ തലേന്നോ മാത്രമാണ് പാസ്പോര്‍ട്ട് കിട്ടുക. കുറഞ്ഞ ലീവിന് നാട്ടിലെത്തുന്ന ഇവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയാക്കി കിട്ടുവാനുള്ള സമയം ഉണ്ടാകാന്‍ ഇടയില്ല. ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഫീസും നല്‍കണം. പത്ത് വര്‍ഷക്കാലം ഒരു പൌരന്‍ സൂക്ഷിക്കേണ്ട ഈ പ്രധാനപ്പെട്ട രേഖ നിര്‍മ്മാണത്തില്‍ തന്നെ വേണ്ട വിധത്തില്‍ ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഗുണമേന്മയില്‍ നിര്‍മ്മിക്കാത്തതിന്റെ ബാധ്യത ജനങ്ങളില്‍ കെട്ടിവേക്കുന്ന രീതി ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കപ്പല്‍ വിട്ടുകൊടുക്കാം സുപ്രീം കോടതി

May 2nd, 2012

italian-ship

ന്യൂഡല്‍ഹി: ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ രണ്ടു മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലുള്‍പ്പെട്ട എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിന് ഉപാധികളോടെ ഇന്ത്യന്‍ തീരം വിടാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് കപ്പലിലെ ജീവനക്കാരേയും നാവികസേനാ ഉദ്യോഗസ്ഥരേയും ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സമന്‍സ് ലഭിച്ച് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ കപ്പലിലെ ജീവനക്കാര്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കപ്പല്‍ വിട്ടുകിട്ടാന്‍ ബാങ്ക് ഗ്യാരണ്ടിയായി മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന ആവശ്യം കപ്പല്‍ ഉടമകളും അംഗീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടോള്‍ കൊള്ളയ്ക്കെതിരെ ജനകീയ മാര്‍ച്ച്

April 26th, 2012

anti-toll-march-kerala-epathram

തിരുവനന്തപുരം: ബി. ഒ. ടി. കൊള്ളയ്ക്കും ദേശീയ പാതകളുടെ സ്വകാര്യ വല്‍ക്കരണ ത്തിനുമെതിരെ സെക്രട്ടറി യേറ്റിലേയ്ക്ക് ഉജ്ജ്വല ജനകീയ മാര്‍ച്ച്. പാലിയേക്കരയിലെ നിയമ വിരുദ്ധമായ ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കുക, പൊതു റോഡുകള്‍ സ്വകാര്യ വല്‍ക്കരിക്കാതിരിക്കുക, സഞ്ചാര സ്വാതന്ത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ഏപ്രില്‍ 20ന് ആരംഭിച്ച ജാഥയാണ് ബഹുജന മാര്‍ച്ചായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിച്ചത്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തെ കുത്തകള്‍ക്ക് തീറെഴുതുന്ന തിനെതിരായ ശക്തമായ താക്കീതായി മാറി ബഹുജന മാര്‍ച്ച്.

paliyekkara-toll-struggle-epathram

പോസ്‌കോ സമര നേതാവ് അബയ്‌ സാഹു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി കണ്‍വീനര്‍ പി. ജെ. മോന്‍സി, സുഗതകുമാരി, കാനായി കുഞ്ഞിരാമൻ ‍, ദേശീയ പാത സംരക്ഷണ സമിതി കണ്‍വീനര്‍ സി. ആര്‍. നീലകണഠൻ , കുരീപ്പുഴ ശ്രീകുമാര്‍ , ഹാഷിം ചേന്ദാമ്പിളി, പ്രകാശ് മോനോന്‍ , ആര്‍. അജയന്‍ ,.ഹരിഹരന്‍ . ടി. എല്‍. സന്തോഷ്, ജി. എസ്. പത്മകുമാര്‍ (എസ്. യു. സി. ഐ.) സാജിദ് (സോളിഡാരിറ്റി), പി. എന്‍ . പോവിന്റെ (സി. പി. ഐ. എം. എല്‍.) പി. സി. ഉണ്ണിചെക്കന്‍ (സി. പി. ഐ. എം. എല്‍. റെഡ് ഫ്ലാഗ് ) എം. ഷാജര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിൽ ആദ്യമായി സ്വകാര്യ വല്‍ക്കരിക്കപ്പെട്ട മണ്ണുത്തി – ഇടപ്പള്ളി റോഡിലെ ടോൾ പിരിവിനെതിരെ കഴിഞ്ഞ രണ്ടു മാസമായി അനിശ്ചിത കാല സമരം നടക്കുകയാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് തവണ ടോള്‍ പിരിവ് നിര്‍ത്തി വെച്ചെങ്കിലും പോലീസ് സന്നാഹത്തോടെ പിരിവ് ആരംഭിക്കുകയായിരുന്നു. പല തവണ സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ടോള്‍ പിരിവിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നാല്‍പ്പതിലധികം വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ പിരിവിനെതിരായി പാലിയേക്കരയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നത്.

ബൈജു ജോൺ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

April 24th, 2012
drinking-water-epathram

വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

പാർട്ടി ആദിവാസികൾക്ക് വേണ്ടി നില കൊള്ളും

April 7th, 2012

ldf-election-banner-epathram

കോഴിക്കോട് : രാജ്യത്തിന്റെ ധാതു സമ്പത്തിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികളെ അവഗണിച്ച് കോർപ്പൊറേറ്റുകൾക്ക് നിർബാധം ഖനനം നടത്താനുള്ള അനുമതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ സി.പി.ഐ. (എം) എതിർക്കുന്നതായി 20ആം പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം വ്യക്തമാക്കി. രാജ്യത്തെ ഖനന നയം തിരുത്തി ഗോത്രങ്ങൾക്കും ആദിവാസികൾക്കും ധാതു സമ്പത്തിന്റെ അവകാശം ലഭ്യമാക്കുവാനുള്ള നിയമ നിർമ്മാണം നടത്തണം. ആദിവാസികൾക്ക് തൊഴിൽ ലഭ്യത ഉറപ്പു നൽകണം. ആദിവാസികൾക്ക് യഥാർത്ഥത്തിൽ ലഭ്യമാവുന്ന വികസന വിഹിതവും ഔദ്യോഗിക കണക്കുകളും തമ്മിൽ ഇപ്പോൾ വലിയ അന്തരം നിലനിൽക്കുന്നു. ആദിവാസികളുടെ വളർന്നു വരുന്ന പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഖനി ധാതു വികസന നിയന്ത്രണ നിയമത്തിന് ഭേദഗതി വരുത്താൻ ആലോചിക്കുന്നുണ്ട്. ഈ ഭേദഗതി പ്രകാരം ഖനനത്തിനുള്ള പാട്ടം എടുത്ത കമ്പനികൾ അതാത് പ്രദേശത്തെ ആദിവാസി വികസനത്തിനായി പണം അടയ്ക്കേണ്ടി വരും. എന്നാൽ ഇത് കേവലം പ്രതീകാത്മകമാണ് എന്നാണ് പാർട്ടി നിലപാട്. ഇത് ധാതു സമ്പത്തിലുള്ള ആദിവാസികളുടെ അടിസ്ഥാന അവകാശത്തെ അംഗീകരിക്കുന്നില്ല. ധാതു ഖനന നയങ്ങളെ സമ്പൂർണ്ണമായി പൊളിച്ചെഴുതണം. പാട്ട കരാറുകൾ വഴിയോ മറ്റു നിയമ വ്യവസ്ഥകൾ വഴിയോ സർക്കാർ ധാതു സമ്പത്ത് സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കരുത്. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ആദിവാസി പ്രദേശങ്ങളിലെ പാർട്ടി ഘടകങ്ങൾ പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോൺഗ്രസ്സിനും ബി.ജെ.പി.ക്കും ബദൽ
Next »Next Page » തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine