ചില്ലറ വ്യാപാരം: കേരളം കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്രം

June 30th, 2012

walmart-epathram

ന്യൂഡെല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ അനുകൂലിച്ച് കേരളം കേന്ദ്ര സര്‍ക്കാറിനു കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. പ്രത്യക്ഷ വിദേശ നിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തെഴുതിയതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, തന്റെ പ്രസ്താവന വളച്ചൊടിക്കുക യായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കു വെച്ചു എന്നാണ് താന്‍ പറഞ്ഞതെന്നും, ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കുമ്പോള്‍ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് അതാതു സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. ചില്ലറ വില്പന രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ സാംസ്കാരിക കൂട്ടായ്മ

June 7th, 2012

തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭൂസമരം: ആദിവാസികള്‍ അറസ്റ്റില്‍

May 29th, 2012

tribal_agitation-epathram

മാനന്തവാടി: വയനാട്ടില്‍ ഭൂസമരം ശക്തമാകുന്നു. എന്നാല്‍  ‍ വിവിധ ആദിവാസി സംഘടനകള്‍ കൈയേറിയ   ഭൂമി ഒഴിപ്പിക്കുന്ന നടപടി വനംവകുപ്പ് പുനരാരംഭിച്ചു. ഇവരുടെ കുടിലുകള്‍ പൊളിച്ചുനീക്കി, ആദിവാസികളെ ‍ അറസ്റ്റ് ചെയ്തു. തലപ്പുഴ കമ്പിപ്പാലത്തെ ആദിവാസി മഹാസഭയുടെയും ആദിവാസി സംഘത്തിന്റെയും കൈയേറ്റങ്ങളാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്.  കഴിഞ്ഞ 21ന് വഞ്ഞോട് തുമ്പശ്ശേരികുന്നിലെ ഒഴിപ്പിക്കലിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഒഴിപ്പിക്കലാണ് തിങ്കളാഴ്ചയോടെ വീണ്ടും ആരംഭിച്ചത്. ഇതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം നിലനില്കുന്നു എങ്കിലും ആദിവാസികള്‍ വളരെ സമാധാനപരമായാണ് സമരം നടത്തുന്നത്.  വനിതകള്‍ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു.  നോര്‍ത് വയനാട് ഡി.എഫ്.ഒ. കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ 150ഓളം വനപാലകരും മാനന്തവാടി ഡിവൈ.എസ്.പി മാത്യു എക്സലിന്റെ നേതൃത്വത്തില്‍ 50ഓളം പൊലീസുകാരും മാനന്തവാടി തഹസില്‍ദാര്‍ പി.പി. കൃഷ്ണന്‍കുട്ടിയും കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. ഒഴിപ്പിക്കല്‍ ഇന്നും  തുടരും‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം

May 21st, 2012

tp-chandrashekharan-epathram

എറണാകുളം: രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം മെയ് 25ന് എറണാകുളത്ത് സംഘടിപ്പിക്കുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സി. പി. എമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്ന പാര്‍ട്ടികളും ഏറിയും കുറഞ്ഞും ഇതേ രാഷ്ട്രീയ ഭീകരവാദം നടപ്പാക്കുന്നവരാണ്. സി. പി എം., ബി. ജെ. പി. -ആര്‍. എസ്. എസ്. , കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് കേരളത്തില്‍ രാഷ്ട്രീയ ഭീകരവാദത്തിന്റെ മുഖ്യ പ്രയോക്താക്കളും ഗുണഭോക്താക്കളും. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ഭീകരവാദത്തിനെതിരെ മനുഷ്യസ്നേഹികളും ജനാധിപത്യവാദികളും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരം ഒരു ജനകീയ പ്രതിരോധത്തിനുള്ള പ്രാഥമിക ശ്രമം എന്ന നിലയില്‍ എന്‍. ഡി. എമ്മിന്റെ നേതൃത്വത്തില്‍ മെയ് 25ന് എറണാകുളത്ത് വെച്ച് ഭീകരവാദത്തിനെതിരെ ജന മനസാക്ഷിയുണര്‍ത്തുന്നതിന് ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നത് എന്ന് എന്‍. ഡി. എമ്മിന്റെ ഭാരവാഹികള്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം

May 21st, 2012

paliyekkara toll strike-epathram

തൃശൂര്‍: പാലിയക്കര ടോള്‍സമരം നാളെ നൂറാം ദിവസത്തിലേക്ക്‌. സമരം നൂറാംദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട്‌ സമരപ്പന്തലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ നിരവധി രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക​ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

പൊതുവഴിയില്‍ക്കൂടി നടക്കാനുള്ള സ്വതന്ത്ര്വത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടേയും മറ്റു പോരാട്ടങ്ങളുടേയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ പാലിയേക്കര സമരം തളരാതെ മുന്നോട്ട്‌ പോകുന്നത്‌. ടോള്‍ നിരക്കുകള്‍ കുറയ്‌ക്കുക എന്ന ആശയം സമരത്തില്‍ അംഗീകരിക്കുന്നില്ല. പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധിനിവേശ ശക്‌തികളുടെ കടന്നുകയറ്റമായാണ്‌ ടോള്‍ പ്ലാസയെ സമരനേതാക്കള്‍ വിലയിരുത്തുന്നത്‌. അതുകൊണ്ടുതന്നെ ടോള്‍പിരിവ്‌ പൂര്‍ണമാകും അവസാനിപ്പിക്കുക എന്ന ആവശ്യത്തില്‍നിന്ന്‌ പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന്‌ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

മാര്‍ക്‌സിസ്‌റ്റ് വിമതരും നക്‌സലേറ്റുകളുമാണ്‌ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നതെങ്കിലും ബി. ജെ. പിയും സി.പി.ഐയുമടക്കമുള്ള സംഘടനകള്‍ സജീവമായി രംഗത്തുണ്ട്‌. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെയായിരുന്നു പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചത്‌. പിന്നീട്‌ നടന്ന ചര്‍ച്ചകളില്‍ സര്‍വീസ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ്‌ ആരംഭിക്കൂ എന്ന്‌ മുഖ്യമന്ത്രി തന്നെ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ആ ഉറപ്പ്‌ പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ്‌ സമരം കൂടുതല്‍ ശക്‌തമായത്‌. അതോടെ സമരത്തോട്‌ മുഖം തിരിച്ചുനിന്നിരുന്ന സി.പി.എമ്മും രംഗത്തിറങ്ങുകയുണ്ടായി. എന്നാല്‍ സമര സമിതിയുമായി സഹകരിക്കാതെയാണ്‌ സി.പി.എം. സ്വന്തം നിലയില്‍ സമരം നടത്തിയത്‌.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനടക്കമുള്ളവര്‍ നിരന്തരമായി സമരപ്പന്തലിലെത്തിയിരുന്നതുകൊണ്ടുതന്നെ സമരം ചെയ്യുമ്പോഴും സമരസമിതിയെ കുറ്റപ്പെടുത്താന്‍ സി.പി.എം. ശ്രദ്ധിച്ചിരുന്നു. സമരം 100-ാം ദിവസത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ടോള്‍ കൊടുക്കാതെ കടന്നപോകുന്ന സമാന്തരപാത അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്‌ അധികൃതര്‍. എന്നാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങി സമാന്തരപാതയ്‌ക്ക് കോണ്‍ക്രീറ്റിട്ടത്‌ അധികൃതര്‍ക്ക്‌ തിരിച്ചടിയായി. ഒരു കാരണവശാലും സമാന്തരപാത അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്‌ സമരസമിതി പ്രവര്‍ത്തകര്‍.

കഴിഞ്ഞയാഴ്‌ച ചാലക്കുടിയില്‍ ഡി. വൈ. എസ്‌. പി. എല്ലാ രാഷ്‌ട്രീയക്കാരേയും വിളിച്ചുകൂട്ടി സമാന്തരപാത അടച്ചുപൂട്ടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ അതനുവദിക്കില്ലെന്ന നിലപാടിലാണ്‌ രാഷ്‌ട്രീയപാര്‍ട്ടികളും സമരസമിതിയും. ടൂവീലറുകള്‍ക്കും ഓട്ടോകള്‍ക്കും സമാന്തരപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കാമെന്ന നിര്‍ദേശവും യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. നൂറാംദിവസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ്‌ സമരസമിതി. പ്രതിഷേധസംഗമത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « സംസ്ഥാന നേതൃത്വം മാറണം : വി. എസ്.
Next »Next Page » കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine