Thursday, December 4th, 2014

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം to “ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു”

  1. mohamadali says:

    അവധി /ഹർത്താൽ പ്രഖ്യാപനത്തിലെ നീതി/രീതി /ഔചിത്യം

    പൊതു അവധികളുടെ എണ്ണം, കൂട്ടിയ സർക്കാർ തീരുമാനം പൊതു ചർച്ച അർഹിക്കുന്നില്ലേ?
    നിയമ സഭയിലെങ്കിലും ചർച്ച ആവശ്യമല്ലെ ?
    പൊതു അവധിയുടെ ഗുണം ആർക്കു?ചുരുക്കം ജീവനക്കാർക്ക് മാത്രമല്ലേ അല്പമെങ്കിലും നേട്ടം ? ആയതിനു സർക്കാരിന്നു/നാടിന്നു വരുന്ന ഭീമ ചിലവുകൽക്കുതകും നേട്ടം സമൂഹത്തിന്നുണ്ടൊ എന്ന വിലയിരുത്തൽ നടത്തിയ ശേഷം മാത്രം എടുക്കെണ്ടതല്ലെ ഇത്തരം തീരുമാനം ?
    ലാഘവ ബുദ്ധിയോടെ എടുക്കെന്ടതാണോ ഇത്തരം തീരുമാനം ?
    ചില തത്പര സംഘടനകൾ ആവശ്യപ്പെടുംബ്പൊഴേക്കും ചട പെട എടുക്കേണ്ടതാണൊ ഇത്തരം തീരുമാനങ്ങൾ ?

    നമ്മുടെ നാട്ടിൽ അവധി ദിനങ്ങൾ മറ്റു നാടുകളെ അപേക്ഷിച്ചു അധികമല്ലേ ?അവധി ദിനങ്ങളിൽ പൊതു മേഘല സ്ഥാപനങ്ങളിൽ അധിക വേതനം കൊടുക്കുമ്പോൾ വരുന്ന ചിലവ് സർക്കാർ നല്കുമോ ?

    പൊതു അവധി പുരോഗതിയുടെ ആക്കം കൂട്ടുമോ ?
    ഇനിയും എത്രയോ അർഹരായ മഹതി മഹാന്മാരുടെ ജയന്തി /സമാധികൾ സർക്കാർ അവധി പ്രഖ്യാപന ലിസ്റ്റിൽ തീരുമാനം കാത്തിരിക്കുണ്ടാവൊ ?
    പൊതു അവധി പൊതുജനങ്ങളിൽ എത്ര പേർക്ക് നേട്ടം ?
    പൊതുജന സേവനങ്ങൽക്കവധി നല്കി , പൊതു അവധി നല്കി മഹാന്മാരായ പൊതു ജന നായകരെ ആദരിക്കുന്നതോ അവഹെളിക്കുന്നതൊ ?
    പൊതു അവധി പ്രഖ്യാപിക്കുമ്പോൾ മഹതികളെ മറക്കുന്നത് മഹാ അനീതിയല്ലേ ?

    ഇനി ഇപ്പോൾ കേരളത്തിൽ നല്കി കൊണ്ടിരിക്കുന്ന പൊതു അവധികൾ എത്ര മാത്രം പ്രസക്തിയുള്ള താനെന്നു നോക്കാം
    മുസ്ലിം ഭൂരിപക്ഷ നാടുകളിൽ പോലും അവധിയില്ലെന്നിരിക്കുന്ന സാഹചര്യത്തിൽ മുഹറം , നബിദിനം എന്നിവക്കുള്ള ന്യൂനപക്ഷ പ്രീണന അവധി ആവശ്യമാണോ ? മുസ്ലിം നേതാക്കൾ അവധിയല്ല ആവശ്യം തുല്യ പരിഗനനയണാവശ്യമെന്നു പൊതു ധാരണ വളർത്താൻ നിലവിലുള്ള മുഹറം ,നബിദിന അവധി വേണ്ടെന്നു വെക്കുമോ ?
    ചിലരുടെ ജയന്തിയും ചരമ ദിനവും അവധിയാക്കുമ്പോൾ ചിലരുടെ ജയന്തി മാത്രം അവധി ആക്കുന്നതിലെ പക്ഷപാതിത്വം ആരെങ്കിലും ആരോപിച്ചാൽ അതിൽ കുറ്റം കാണാനൊക്കുമോ?
    സൈന്റ്റ് തോമസ് ടെ ,കർക്കിടക വാവ് പെസഹ എന്നിവയുടെ അവധി പൊതുജന പ്രസക്തി പുനർ ചിന്ത അർഹിക്കുന്നില്ലേ ?
    ഇതിനോടൊപ്പം ചിന്തിക്കേണ്ട ,ചർച്ച ചെയ്യേണ്ടതിനേക്കാൾ ഗൗരവമുള്ള ഒരു പ്രശ്നമാണു പെട്ടെന്നുള്ള മരണം ,മൂലം പ്രഖ്യാപിക്കുന്ന പൊതു അവധി /ഹർത്താൽ ഇവ പ്രഖ്യാപിക്കുന്നവർ ഇത് മൂലം പൊതുജനത്തിന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങങ്ങൽ പൊല്ലാപ്പുകൾ അറിയാത്തവർ അല്ലല്ലോ ഇത് മൂലം ,ഹർത്താൽ മൂലം ,പൊതു അവധി മൂലം പൊതു ജനത്തിനു ,പൊതു ഖജനാവിന്നു നാട്ടിന്നുണ്ടാകുന്ന നഷ്ടം നേട്ടം പരേതനൊ , ,അദ്ദേഹത്തിന്റെ വീട്ടുകാർക്കോ ,നാട്ടുകാർക്കോ,പാർട്ടികാർക്കൊ ,സമുദായക്കാർക്കൊ ഉണ്ടൊയെന്നതും ചിന്തനീയമല്ലേ ?

    മരിച്ചാൽ അവധി /ഹർത്താൽ രാഷ്ട്രീയ നേതാക്കൾക്ക് മാത്രം സംവരണം ചെയ്യുന്ന ഇന്നത്തെ രീതിയുടെ നീതി ,യുക്തി ഔചിത്യം എന്താ എന്നും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ?
    സത്യനിഷ്ഠ അഹിംസ മനുഷ്യത്വം എന്നിവ ഗാന്ധിജിയുടെ മുഖ മുദ്രയാണ് എല്ലാവരും അതും കൂടി സ്വായത്തമാക്കി പ്രവര്ത്തിചിരുന്നെന്കിലെന്നു ആശിച്ചു പോകുന്നു
    എര്‍ണാകുത്ത് മാത്രം ഒഴിവ് ഇതദ്ദെഹറ്റഹെ കൊച്ചാകലല്ലെ ചെറിയ രാഷ്റ്റ്രീയക്കാര്‍ക്ക് പൊലും ഇതിലും ആദരവ് കൊട്ക്കാരുണ്ടല്ലൊ

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine