തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ഐ.പി.എസ് മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിവരുന്ന പരിഷ്കാരങ്ങളെ പ്രശംസിച്ച് നടന്‍ മോഹന്‍ ലാലിന്റെ ബ്ലോഗ് കുറിപ്പ്. ഋഷിരാജ് സിങ്ങ് താങ്കളാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗ്ഗില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം നടത്തുന്ന നല്ല കാര്യങ്ങളെ എടുത്ത് പറയുന്നു. റോഡുകളുടെ രക്ഷകനായാണ് മോഹന്‍ ലാല്‍ വിശേഷിപ്പിക്കുന്നത്. മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ സാധിച്ച അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമുള്ള ഒരാള്‍. കര്‍ശന നിയന്ത്രണങ്ങളും നടപടികളും തുടര്‍ന്ന പ്രധാന നഗരങ്ങളിലെ വാഹനാപകടങ്ങളില്‍ കുറവു വന്നിട്ടുണ്ട്. വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഇതിന്റെ ക്രെഡിറ്റ് ഋഷിരാജ് സിങ്ങിനാണെന്നും മോഹന്‍ ലാല്‍ പറയുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്, സാമൂഹ്യക്ഷേമം





























പറയുന്ന വിഷയം മുഖ്യം തന്നെ. അതുപോലെ അക്ഷരശുദ്ധിയും അവശ്യം വേണ്ടതു തന്നെ. യദാര്ഥം അല്ല, യഥാര്ഥം ആണ് ശരി.
ഇങിനെ ഒരൊ ഒഫിസര്‍ മാര്‍ ഊന്ദായാല്‍ കെരലം നാന്നാവും