ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

December 26th, 2012

മലയാറ്റൂര്‍: ദേശീയ ട്രക്കിങ്ങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഡെല്‍ഹിയില്‍ നിന്നും എത്തിയ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. ഡെല്‍ഹി സ്വദേശികളായ ജിഷാന്‍, ദില്‍‌ഷാദ്, സതീഷ്, ഹേമന്ദ്, ഗിരീഷ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടി വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കുവാന്‍ ശ്രമിക്കവേ ആണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ആഴവും ഒഴുക്കും ഉള്ള ഇവിടെ നേരത്തെയും ആളുകള്‍ മുങ്ങി മരിച്ചിട്ടുണ്ട്.

മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലാണ് ദേശീയ ട്രക്കിങ്ങ് ക്യാമ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 45 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടയ വീഴ്ചയാണ് ക്യാമ്പിനെത്തിയ കുട്ടികള്‍ അപകട സ്ഥലത്തേക്ക് പോകാനിടയായതും തുടര്‍ന്ന് വെള്ളത്തില്‍ വീണ് മരിച്ചതെന്നും ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാ‍യാവിയുടെ സൃഷ്ടാവ് എന്‍.എം മോഹന്‍ അന്തരിച്ചു

December 15th, 2012

കോട്ടയം: കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയുടെ സൃഷ്ടാവ് എന്‍.എം.മോഹന്‍ (63) അന്തരിച്ചു. ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന മോഹനാണ് മാ‍യാവിയേയും രാജു,രാധ, ലുട്ടാപ്പി,കുട്ടൂസന്‍,ഡാക്കിനി,വിക്രമന്‍, മുത്തു തുടങ്ങിയ സഹകഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ചത്. കുട്ടികള്‍ക്കിടയില്‍ ഇവര്‍ വളരെ പെട്ടന്ന് പ്രശസ്തരായി. നീണ്ട വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ഈ കഥാപാത്രങ്ങള്‍ നിരവധി തലമുറയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എന്നതോടൊപ്പം നല്ലൊരു കലാകാരന്‍ കൂടെ ആയിരുന്നു മോഹന്‍. ചിത്രം വരയിലും കളിമണ്ണിലും മരത്തിലും ശില്പങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹത്തിനു പ്രാവീണ്യം ഉണ്ടായിരുന്നു. പുതിയ ആശയങ്ങളെ തേടുന്ന മനസ്സ് മരണം വരേയും അദ്ദേഹം കാത്തു സൂക്ഷിച്ചു.

പാലാ അരുണാപുരം മുണ്ടയ്ക്കല്‍ കുടുമ്പാംഗമാണ് മോഹന്‍. പ്രമുഖ വ്യവസായിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രമുഖനായ നേതാവുമായിരുന്ന പരേതനായ ഭാസ്കരന്‍ നായരാണ് പിതാവ്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകള്‍ ലതയാണ് ഭാര്യ. ജേര്‍ണലിസ്റ്റുമാരായ ബാലു മോഹന്‍, ഗോപു മോഹന്‍ എന്നിവര്‍ മക്കളാണ്. ജന്‍‌പ്രീത്, ആനി എന്നിവര്‍ മരുമക്കളും. ശവശരീരം ഇന്ന് രാവിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് പാലായിലെ സ്വ വസതിയില്‍വച്ച് നടക്കും

പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ ചിത്രകാര്‍ത്തിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആണ് പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് പൂമ്പാറ്റയുടെ പത്രാധിപരായി. 1983-ല്‍ ബാലരമയിലെത്തി. ബാലരമ ഡജസ്റ്റ്, അമര്‍ ചിത്രക്ഥ, മാജിക് പോട്ട്, കളിക്കുടുക്ക, ടെല്‍മി വൈ തുടങ്ങി ബാലരമയുടെ കുട്ടികള്‍ക്കായുള്ള മറ്റു പ്രസിദ്ധീകരണങ്ങളുടേയും ചുമതല വഹിച്ചു. കഴിഞ്ഞ ജൂണിലാണ് ബാലരമയില്‍ നിന്നും വിരമിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ ജഗന്നാഥന് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി

December 9th, 2012

jagannathan-epathram

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ ജഗന്നാഥന് (74) കലാ കേരളത്തിന്റെ അന്ത്യാഞ്ജലി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗന്നാഥന്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്തരിച്ചത്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നിരവധി പേര്‍ പൂജപ്പുരയിലെ വസതിയില്‍ എത്തിയിരുന്നു. രാവിലെ പതിനൊന്നര മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഭൌതിക ശരീരം സംസ്കരിച്ചു.

സരസ്വതി അമ്മയാണ് ഭാര്യ. റേഡിയോ മാംഗോ കണ്ണൂര്‍ സ്റ്റേഷന്‍ മേധാവി ചന്തു, അധ്യാപികയായ രോഹിണി എന്നിവര്‍ മക്കളാണ്.

കായികാധ്യാപകനായിരുന്ന ജഗന്നാഥന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച സാത്താന്റെ ഗോപുരം എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാവാലം നാരായണ പണിക്കരുടെ നാടക സംഘത്തില്‍ അംഗമായി. 1985-ല്‍ ആയിരം കാതമകലേ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗ്രാമത്തില്‍ നിന്ന് എന്ന രാജീവ് നാഥ് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സൂര്യമാനസം, മഴവില്‍ക്കാവടി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.ജി. അന്തരിച്ചു

November 23rd, 2012

p-govinda-pillai-epathram

തിരുവനന്തപുരം: പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും സാഹിത്യകാരനും മുതിർന്ന സി. പി. എം. നേതാവുമായ പി. ഗോവിന്ദപ്പിള്ള അന്തരിച്ചു. 87 വയസായിരുന്നു. വ്യാഴാഴ്ച്ച രാത്രി 11:15ന് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വന്തം വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. 11 മണിയ്ക്ക് എ. കെ. ജി. സെന്ററിലും തുടർന്ന് വി. ജെ. ടി. ഹാളിലേക്കും കൊണ്ടു പോകും. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശ്മശാനത്തിൽ സംസ്കാരം നടക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണന്‍ അന്തരിച്ചു

October 3rd, 2012

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണൻ ‍(72) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ മംഗലാപുരം കെ. എം. സി. ആശുപത്രിയിലായിരുന്നു അന്ത്യം. 1991-95 കാലഘട്ടത്തിലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് എൻ. രാമകൃഷ്ണൻ. 18 വര്‍ഷം കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സേവാദള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ്‌ അംഗത്വവും വഹിക്കുന്നുണ്ടായിരുന്നു. എടക്കാട്‌, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നിയമസഭയിൽ എത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ഹാന്‍വീവ്‌ ചെയര്‍മാൻ, കേന്ദ്ര സര്‍ക്കാരിന്റെ എസ്‌. എസ്‌. ഐ. ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്‌ റിബലായി കെ. സുധാകരന് എതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ വീണ്ടും കോണ്‍ഗ്രസിൽ ‍തിരിച്ചെടുക്കുകയായിരുന്നു. 1941 മാര്‍ച്ച്‌ 13ന്‌ അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത്‌ രാഘവന്റെയും നാവത്ത്‌ നാരായണിയുടെയും നാലു മക്കളില്‍ മൂത്ത മകനായി ജനിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ വിജയലക്ഷ്‌മി (കര്‍ണാടക സര്‍ക്കാര്‍ റിട്ട. സോഷ്യല്‍ വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) യാണു ഭാര്യ. മക്കള്‍: നിരന്‍ ദാസ്‌ (ഗള്‍ഫ്‌), അപര്‍ണ, അമൃത. മരുമക്കള്‍: അനില്‍ (ബിസിനസ്‌), മഹേഷ് ‌(ബിസിനസ്‌). സഹോദരങ്ങള്‍: പരേതനായ സഹദേവൻ‍, പ്രേമൻ‍, സാവിത്രി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 371019202130»|

« Previous Page« Previous « നസീര്‍ അഹമ്മദ് വധം : അഞ്ചു പേര്‍ അറസ്റ്റില്‍
Next »Next Page » കള്ള് നിരോധനം: എക്സൈസ് മന്ത്രി കെ.ബാബുവിനു ഹൈക്കോടതി വിമര്‍ശനം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine