ഡോ. ഡി. ബാബു പോൾ അന്തരിച്ചു

April 13th, 2019

തിരുവനന്തപുരം : അഡീഷനൽ ചീഫ് സെക്രട്ടറി ആയി രുന്ന ഡോക്ടര്‍ ഡി. ബാബു പോൾ അന്ത രിച്ചു. അസുഖ ത്തെ തുടര്‍ന്ന് ഒരാഴ്ച യായി തിരുവ നന്ത പുരത്തെ സ്വകാര്യ ആശു പത്രി യിൽ ചികില്‍സ യില്‍ ആയി രുന്നു. ശനിയാഴ്ച പുലർച്ചെ യായി രുന്നു അന്ത്യം.

നാളെ നാലു മണിക്ക് പെരു മ്പാവൂരില്‍ കുറുപ്പുംപടി യാക്കോ ബായ പള്ളി യിൽ സംസ്കാരം നടക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ മാന്‍, കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലര്‍ തുടങ്ങിയ പദവി കള്‍ വഹി ച്ചി രുന്നു. എഴുത്തു കാരനും പ്രഭാഷകനു മായ ബാബു പോള്‍ മുപ്പതോളം പുസ്തക ങ്ങള്‍ എഴുതി യിട്ടുണ്ട്.

എറണാകുളം കുറുപ്പും പടി ചീര ത്തോട്ട ത്തിൽ പി. എ. പൗലോസ് – മേരി പോള്‍ ദമ്പതി കളുടെ മകനായി 1941 ഏപ്രില്‍ 11 നു ജനനം. യാക്കോ ബായ സഭ യുടെ കോര്‍ എപ്പിസ്‌കോപ്പ യായി രുന്നു പിതാവ് പി. എ. പൗലോസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി അന്തരിച്ചു

April 9th, 2019

km-mani-epathram
കൊച്ചി : കേരള കോൺഗ്രസ്സ് (എം) ചെയർ മാനും മുൻ ധന മന്ത്രി യുമായ കെ. എം. മാണി (86) അന്ത രിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖ ത്തെ തുടർന്ന് ചികിൽസ യില്‍ ആയിരുന്നു.

രാവിലെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു എങ്കിലും വൈകു ന്നേരം മൂന്നു മണി യോടെ വീണ്ടും ആരോഗ്യ നില മോശ മാവു കയും അഞ്ചു മണി യോടെ മരിക്കുക യുമായി രുന്നു.

നിലവിലെ പാലാ എം. എല്‍. എ. ആണ് കെ. എം. മാണി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഷിത അന്തരിച്ചു

March 27th, 2019

writer-pk-ashita-passed-away-ePathram

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാല മായി അര്‍ബുദ ബാധിത യായിരുന്നു.

തൃശ്ശൂര്‍ ജില്ല യിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത , സാഹിത്യ രംഗത്ത് കവി, ചെറു കഥാ കൃത്ത്, വിവര്‍ ത്തക തുട ങ്ങിയ മേഖല കളില്‍ തന്റെ തായ കയ്യൊപ്പു ചാര്‍ത്തി യിരുന്നു.

അഷിത യുടെ കഥകള്‍, അപൂര്‍ണ്ണ വിരാമ ങ്ങള്‍, ഒരു സ്ത്രീ യും പറയാ ത്തത്, വിസ്മയ ചിഹ്ന ങ്ങള്‍, മഴ മേഘ ങ്ങള്‍, കല്ലു വെച്ച നുണ കള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കി ന്റെ കവിത കളുടെ മലയാള തര്‍ജ്ജമ തുട ങ്ങിയവ യാണ് പ്രധാന കൃതി കള്‍.

‘അഷിത യുടെ കഥകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ 2015 ലെ ചെറു കഥാ പുരസ്‌കാരം ലഭി ച്ചിരുന്നു. ഇട ശ്ശേരി പുര സ്‌കാരം, പത്മരാജന്‍ പുരസ്‌ കാരം, ലളി താംബിക അന്തര്‍ജ്ജനം സ്മാരക പുര സ്‌കാ രം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടി യിട്ടുണ്ട്.

കേരള സര്‍വ്വ കലാ ശാല യിലെ ജേണലിസം വിഭാഗ ത്തില്‍ അദ്ധ്യാപകന്‍ ആയിരുന്ന ഡോ. കെ. വി. രാമന്‍ കുട്ടി യാണ് ഭര്‍ത്താവ്. മകള്‍ : ഉമ. മരുമകന്‍ : ശ്രീജിത്ത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച

January 17th, 2019

cinema-kada-venu-nagavalli-memorial-short-film-fest-ePathram
തിരുവനന്തപുരം : സിനിമാ കൂട്ടായ്മ യായ ‘സിനിമ കട’ യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന’വേണു നാഗ വള്ളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ ജനുവരി 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ തിരു വനന്ത പുരം വൈലോ പ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്തരിച്ച നടനും തിര ക്കഥാ കൃത്തും സംവി ധായ കനു മായ വേണു നാഗവള്ളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ഈ ഫെസ്റ്റി വലില്‍ കേരള ത്തി നകത്തും പുറത്തും ഒരുക്കിയ മികച്ച ഹ്രസ്വ ചിത്രങ്ങളെ ഉൾപ്പെ ടുത്തി യിട്ടുണ്ട്.

മലയാള സിനിമ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെ ടുക്കുന്നചലച്ചിത്ര മേള യിൽ സിനിമാ ചർച്ച കൾ, സെമിനാർ, ‘ചിത്ര യാനം’ എന്ന പേരിൽ സിനിമ ക്വിസ് തുടങ്ങി യവയും ഉണ്ടാ യിരിക്കും.

ലോകത്ത് എല്ലാ യിട ത്തു മുള്ള മല യാളി കളായ സിനിമാ പ്രേമി കളുടെ സൃഷ്ടി കളെ ‘സിനിമ കട’ യി ലൂടെ പരി ചയ പ്പെടു ത്തു വാനും സാധിക്കും.

വിവരങ്ങൾക്ക് 0091 97 46 09 66 97

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈമൺ ബ്രിട്ടോ അന്തരിച്ചു

December 31st, 2018

Simon-Britto-epathram

തൃശൂര്‍ : സി. പി. എം. നേതാവും മുന്‍ എം. എല്‍. എ. യു മായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാ ഘാത മാണ് മരണ കാരണം. തൃശൂരിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം.

2006 മുതൽ 2011 വരെ നിയമ സഭ യിലെ ആംഗ്ലോ – ഇന്ത്യൻ പ്രതിനിധി ആയി രുന്നു സൈമണ്‍ ബ്രിട്ടോ.

എറണാ കുളം ജില്ലയിലെ പോഞ്ഞി ക്കരയിൽ നിക്കോ ളാസ് റോഡ്രിഗ്സ് – ഇറിൻ റോഡ്രി ഗ്സ് ദമ്പതി കളുടെ മകനായി 1954 മാർച്ച്‌ 27 നാണ് ബ്രിട്ടോ ജനിച്ചത്.

പച്ചാളം സെന്റ് ജോസഫ്‌ ഹൈസ്കൂള്‍, എറ ണാ കുളം സെന്റ് ആൽബർട്ട്‌സ്‌ കോളേജ്‌, തിരു വനന്ത പുരം ലോ അക്കാ ദമി, എറണാ കുളം ലോ കോളേജ്‌, ബീഹാ റിലെ മിഥില യൂണി വേഴ്സിറ്റി എന്നി വിട ങ്ങളിലായി രുന്നു വിദ്യാ ഭ്യാസം.

അക്രമ – കൊല പാതക രാഷ്ട്രീയ ത്തിന്റെ ജീവി ച്ചിരുന്ന രക്തസാക്ഷി എന്നായിരുന്നു ബ്രിട്ടോ യെ വിശേഷി പ്പിച്ചി രുന്നത്.

എസ്. എഫ്. ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് പദവി യില്‍ ഇരിക്കു മ്പോള്‍ 1983 ഒക്‌ടോ ബർ 14 ന്‌ ആയി രുന്നു ആക്രമണ ത്തിന് ഇര യായത്. ആക്രമണത്തില്‍ അരക്കു താഴെ തളർന്നു എങ്കിലും പൊതു രംഗ ത്ത് പ്രവര്‍ ത്തിച്ചി രുന്നത് വീല്‍ ചെയറില്‍ ആയിരുന്നു.

കേരള ഗ്രന്ഥ ശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സര്‍വ്വ കലാ ശാല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചു. ഭാര്യ : സീന ഭാസ്കര്‍. മകള്‍ : കയീനില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 40|«910112030»|

« Previous Page — « Previous « എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു
Next » — Next Page » വനിതാ മതില്‍ വന്‍മതിലായി »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine