ചങ്ങരംകുളം: കോണ്ഗ്രസ് നേതാവും നന്നംമുക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ. സി അഹമ്മദ് നിര്യാതനായി. മയ്യിത്ത് പള്ളികര കബര്‍സ്ഥാനില്‍ കബറടക്കി. നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ചങ്ങരംകുളം: കോണ്ഗ്രസ് നേതാവും നന്നംമുക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ. സി അഹമ്മദ് നിര്യാതനായി. മയ്യിത്ത് പള്ളികര കബര്‍സ്ഥാനില്‍ കബറടക്കി. നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം
തൃശൂര്‍ : ’ ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6B ‘ എന്ന മലയാള സിനിമ യിലൂടെ നവാഗത സംവി ധായകനുള്ള 2010 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാള കല്ലൂര്‍ വടക്കേടത്ത് വീട്ടില്‍ അമ്മ അമ്മിണി ക്കും സഹോദരന്‍ സുധിക്കും ഒപ്പമായിരുന്നു താമസം. അവിവാഹിതനാണ്.
തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റി യില്‍നിന്ന് തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
1990 മുതല്‍ നാടക – സീരിയല്‍ – സിനിമാ രംഗത്ത് സജീവമാ യിരുന്നു. ‘ഒരു വീട്ടമ്മ യുടെ ഡയറി’ എന്ന ടെലി ഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മോഹന്‍ രാഘവന്‍, ബി. വി. കാരന്ത്, കാവാലം നാരായണ പ്പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആന്‍റിഗണി, മാക്ബത്ത്, ഗോദോയെ കാത്ത് തുടങ്ങിയ നാടക ങ്ങള്‍ സംവിധാനം ചെയ്തു.
സിനിമാ രംഗത്ത് വന്നപ്പോള്‍ കെ. പി. കുമാരന്‍, സിദ്ദിഖ്ഷമീര്‍, സലിം പടിയത്ത് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയരക്ടറായിരുന്നു. ‘പ്രിയം’ എന്ന ചിത്ര ത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കണ്‍മഷി, നമ്മള്‍ തമ്മില്‍ എന്നീ സിനിമ കള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലു കള്‍ക്കും തിരക്കഥ രചിച്ചു.
സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന ചിത്രം മോഹന്‍ രാഘവന് അവാര്‍ഡു കള്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തിയും നേടിക്കൊടുത്തു. ന്യൂ യോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ യ്ക്കുള്ള അവാര്‍ഡ് നേടി. ചൈന യിലെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
- pma
ടെക്സാസ്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കുട്ടി( ശങ്കരന്‍ കുട്ടി നായര്‍ – 90) അന്തരിച്ചു. അമേരിക്കന്‍ നഗരമായ മാഡിസണില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കയറാട്ടു നാരായണ മേനോന്റെയും കൊറ്റുതൊടി ലക്ഷ്മിയമ്മയുടേയും മകനായി 1921-ല്‍ ഒറ്റപ്പാലത്ത് ജനനം. മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ പ്രശസ്ത ഹാസ സാഹിത്യകാരന്‍ സഞ്ജയന്റെ പത്രാധിപത്യത്തിലുള്ള വിശ്വരൂപത്തില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നു. കുട്ടിയുടെ കാര്‍ട്ടൂണുകള്‍ തുടക്ക കാലത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദില്ലിയില്‍ വച്ച് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ പരിചയപ്പെടാനായത് കുട്ടിയിലെ കാര്‍ട്ടൂണിസ്റ്റിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായി. ശങ്കേഴ്സ് വീക്കിലിയില്‍ ഒ.വി വിജയന്‍, അബു അബ്രഹാം തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഒപ്പം പഠനവും തുടര്‍ന്നു. നാഷ്ണല്‍ ഹെറാള്‍ഡ്, മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണല്‍, ആനന്ദ ബസാര്‍, ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡാര്‍ഡ്, ആജ്കല്‍, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങി പ്രമുഖ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
- ഫൈസല്‍ ബാവ
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
തൃശൂര്‍ :ആയിരങ്ങളുടെ ആദരവേറ്റു വാങ്ങിക്കൊണ്ട് മുല്ലനേഴി മാഷ്ക്ക് വിടവാങ്ങി. എന്നാല്‍ സര്‍ക്കാര്‍ ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടുകയും കവി അഭിനേതാവ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുല്ലനേഴി മാഷ്ക്ക് സര്‍ക്കാര്‍ ബഹുമതികളൊടെ വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും ഗീതാഗോപി എം.എല്‍.എയും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു, എന്നാല്‍ സര്‍ക്കാറിനു വേണ്ടി റീത്തു സമര്‍പ്പിക്കുവാന്‍ മാത്രമാണ് അറിയിപ്പു ലഭിച്ചിട്ടുള്ളൂ എന്ന് ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. വി.എസ്.സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്നതിനു വേണ്ട നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരും രാവുണ്ണി, പ്രിയനന്ദന്‍ തുടങ്ങി സാംസ്കാരിക പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചു.
- ഫൈസല്‍ ബാവ
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം
തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 ന് ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.
മുല്ലനേഴി നീലകണ്‌ഠന്‍ എന്ന മുല്ലനേഴി, വെള്ളം, മേള ,സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്‌ജിത് സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ് അവസാനമായി ഗാനമെഴുതിയത്. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഉപ്പ് ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.
- ലിജി അരുണ്‍