ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

November 21st, 2011

farmer-suicide-kerala-epathram

പാലക്കാട്: കടബാധ്യതമൂലം പലതവണ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച പാലക്കാട് പെരുവെമ്പ് പള്ളിക്കാട് ബാലന്റെ മകന്‍ ചന്ദ്രന്‍(53) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബാങ്കിലെ കടബാധ്യതമൂലമാണ് ആത്മഹത്യയെന്നാണ് നിഗമനം. കടം വീട്ടാന്‍ വേണ്ടി തന്റെ നിലംവിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. രണ്ടു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നന്നത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു എങ്കിലും നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

മന്ത്രി കെ.സി ജോസഫിന്റെ വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു

November 21st, 2011

accident-graphic-epathram
അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്‍, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന്‍ എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ്‌ എക്‌സ്കോര്‍ട്ട്‌ ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ്‌ തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ്‌ വിജയനെ ആശുപത്രിയിലെത്തിച്ചത്‌. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗംഗാധരന്‍ അന്തരിച്ചു

October 31st, 2011

mp-gangadharan-epathram

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം. പി ഗംഗാധരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരത്തെ കിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ലീഡര്‍ കരുണാകരന്റെ പക്ഷത്ത്‌ എന്നും അടിയുറച്ചു നിന്ന അദ്ദേഹം കരുണാകനൊപ്പം കോണ്‍ഗ്രസ് വിടുകയും കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തത്.

ആറുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 1970ല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. പിന്നീട് തുടര്‍ച്ചയായി നാലുതവണ നിലമ്പൂര്‍, പട്ടാമ്പി, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി.
കെ.കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1986വരെ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ്, മലപ്പുറം ഡിസിസി പ്രസിഡന്റ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മിതഭാഷിയായി കര്‍മ്മ കുശലതയോടെ ഓര്‍മ്മകളിലെ ജേക്കബ്‌

October 31st, 2011

tm-jacob-epathram

ആലങ്കാരിക രാഷ്ട്രീയ വിശേഷണങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത കേരള രാഷ്ട്രീയത്തിലെ നിറ സാന്നിദ്ധ്യം ആയിരുന്ന ടി. എം. ജേക്കബ്‌ (61) ഇന്നലെ രാത്രി പത്തരയോടെ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അന്തരിച്ചു. സമര്‍ത്ഥനായ നിയമ സഭാ സാമാജികന്‍, ഭാവനാ സമ്പന്നനായ ഭരണാധികാരി എന്നീ നിലകളില്‍ അദ്ദേഹം സര്‍വ്വദാ ആദരണീയനായിരുന്നു. വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പ്രീഡിഗ്രി ബോര്‍ഡ്‌ എന്ന ഒറ്റ ഉദാഹരണം കൊണ്ടു മാത്രം ജേക്കബിലെ ദീര്‍ഘ ദര്ശിത്വം മനസ്സിലാക്കാം. തന്റെ മുമ്പിലുള്ള വിഷയങ്ങളെ അത്യന്തം സൂക്ഷ്മതയോടെ ഗ്രഹിക്കുവാനും ചടുലമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുവാനുമുള്ള കഴിവ്‌ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരന്റെ പ്രിയപ്പെട്ടവനാക്കി എന്നത് സ്വാഭാവികം.

1977ല്‍ യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡണ്ട് ആയിരിക്കെ 26ആം വയസ്സില്‍ പിറവത്തിന്റെ പ്രതിനിധിയായി കേരള നിയമ സഭാംഗമായി. എട്ടു നിയമ സഭകളില്‍ അംഗമായിരുന്ന അദ്ദേഹം നാല് തവണ മന്ത്രിയുമായി. 1982 മുതല്‍ 1987 വരെ വിദ്യാഭ്യാസ മന്ത്രിയായും 1991 – 1996 വരെ ജലസേചന സാംസ്ക്കാരിക മന്ത്രിയായും, 2001ല്‍ എ. കെ. ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായും നിലവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഏറ്റവും പ്രശംസനീയമായ നിലയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ രജിസ്ട്രേഷന്‍ വകുപ്പ്‌ കൈകാര്യം ചെയ്യുകയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഏറ്റവും വിജയപ്രദമായി നടപ്പിലാക്കിയത്‌ ഒരു രൂപയ്ക്കുള്ള അരി എന്ന പദ്ധതിയായിരുന്നു. ജേക്കബിന്റെ രാഷ്ട്രീയ അനുഭവ സമ്പന്നതയായിരുന്നു അതിന്റെ വിജയത്തിന് പിന്നില്‍.

പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളായിരുന്നു ജേക്കബ്‌ സ്ഥിരമായി പ്രതിനിധീകരിച്ചിരുന്നത്. കാല്‍ നൂറ്റാണ്ട് കാലം അപരാജിതനായ നിയമ സഭാംഗമായി എന്ന ഖ്യാതിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നിറം കൂട്ടുന്നു. കേരളം കണ്ട അതി രൂക്ഷമായ വിദ്യാര്‍ത്ഥി സമരമായി ജേക്കബ്‌ കൊണ്ടു വന്ന പ്രീഡിഗ്രി ബോര്‍ഡ്‌ എന്ന ആശയത്തോടുള്ള ഇടതു പക്ഷത്തിന്റെ എതിര്‍പ്പ്. എന്നാല്‍ അന്ന് അതിനെ തെരുവില്‍ നേരിട്ടവര്‍ തന്നെ പുതിയ പേരില്‍ തന്റെ ആശയം നടപ്പിലാക്കിയത്‌ ചരിത്രം. കോട്ടയത്ത്‌ എം. ജി. വാഴ്സിറ്റി ആരംഭിക്കുന്നതും ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ ആയിരുന്നു. കേരളത്തിനായി ആദ്യമായി ഒരു ജലനയം കൊണ്ട് വന്നതും അദ്ദേഹമായിരുന്നു.

നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ ചടുല നീക്കങ്ങളിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്ന ജേക്കബ്‌ വിട പറയുമ്പോള്‍ ഒരു മികച്ച പാര്‍ലമെന്റേറിയനേയും, കടുത്ത ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയേയുമാണ് നഷ്ടമാകുന്നത്.

സുബിന്‍ തോമസ്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. എം. ജേക്കബ്‌ അന്തരിച്ചു

October 30th, 2011

tm-jacob-epathram

കൊച്ചി : ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി. എം. ജേക്കബ്‌ അന്തരിച്ചു. ഇന്ന് രാത്രി 10:32 ന് എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി അസുഖ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു. പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗമായിരുന്നു അദ്ദേഹത്തിന്.

കേരളാ കോണ്ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ. എസ്. സി. യിലൂടെ ആയിരുന്നു രാഷ്ട്രീയത്തിലെ രംഗ പ്രവേശം. 1977ല്‍ പിറവം മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയില്‍ എത്തി. നാല് തവണ മന്ത്രിസ്ഥാനം അലങ്കരിച്ചു. 1982ല്‍ പ്രീ ഡിഗ്രി ബോര്‍ഡ്‌ എന്ന ആശയം അവതരിപ്പിച്ചാണ് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. ദീര്‍ഘ നാളത്തെ സമര കോലാഹലങ്ങള്‍ക്ക് ശേഷം ഇതേ ആശയം പ്ലസ്‌ ടു എന്ന പേരില്‍ ഇടതു പക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. ഒരു മികച്ച പാര്‍ലമെന്റെറിയന്‍ എന്ന നിലയില്‍ സര്‍വരാലും ബഹുമാനിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

29 of 391020282930»|

« Previous Page« Previous « വിഗ്രഹ മോഷണം സ്വാമി രാഘവേന്ദ്ര തീര്‍ഥ അറസ്റ്റില്‍
Next »Next Page » മിതഭാഷിയായി കര്‍മ്മ കുശലതയോടെ ഓര്‍മ്മകളിലെ ജേക്കബ്‌ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine