
 
കണ്ണൂര്‍: മലയാളത്തിന്റെ ബെര്‍നാഡ്ഷാ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതത്തിലെന്ന  പോലെ മരണ ശേഷവും വിവാദങ്ങള്‍ക്ക് വിരാമമാകുന്നില്ല.   അദ്ദേഹത്തിന്റെ  ഭൌതിക ശരീരം എവിടെ സംസ്കരിക്കണം എന്നത് സംബന്ധിച്ചുണ്ടായ വ്യത്യസ്ഥ  അഭിപ്രായങ്ങളാണ് മറ്റൊരു വിവാദത്തിനു തിരികൊളുത്തിയത്.  അഴീക്കോടിന്റെ  ബന്ധുക്കള്‍ ജന്മനാടായ കണ്ണൂരില്‍ സംസ്കാരം നടത്തണം എന്നു പറഞ്ഞപ്പോള്‍  ഒരു വിഭാഗം സുഹൃത്തുക്കളും സാംസ്കാരിക നായകരും അന്ത്യ വിശ്രമത്തിനായി  സാംസ്കാരിക നഗരിയില്‍ മതി എന്ന നിലപാടില്‍ ഉറച്ചു നിന്നു. ദീര്‍ഘകാലമായി  അദ്ദേഹം താമസിച്ചു വരുന്നത് തൃശ്ശൂര്‍ ജില്ലയിലാണെന്നതായിരുന്നു അവരുടെ  ന്യായം. ഇരു പക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ വിഷയത്തില്‍  അന്തിമ തീരുമാനം എടുക്കുവാന്‍ മുഖ്യ മന്ത്രിക്ക് വിട്ടു.   ഒടുവില്‍  ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യ വിശ്രമം കണ്ണൂര്‍ പയ്യാമ്പലത്ത്  നടത്തുവാന്‍ തീരുമാനമായി. നാളെ രാവിലെ 11 മണിക്കാണ് സാംസ്കാരം നടത്തുക. ചൊവ്വാഴ്ച അഴീക്കോടിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര ആരംഭിക്കും.  കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം കണ്ണൂരിലേക്ക്  കൊണ്ടു പോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: എതിര്പ്പുകള്, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, വിവാദം, സാഹിത്യം
			 
		
സാംസ്കാരികനായകന്‍ ഡോ. സുകുമാര്‍ അഴിക്കോടിന് ഹ്രദയപൂര്‍വ്വം ആധരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.