കൊച്ചി : ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചു. ഇന്ന് രാത്രി 10:32 ന് എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി അസുഖ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു. പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗമായിരുന്നു അദ്ദേഹത്തിന്.
കേരളാ കോണ്ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ. എസ്. സി. യിലൂടെ ആയിരുന്നു രാഷ്ട്രീയത്തിലെ രംഗ പ്രവേശം. 1977ല്‍ പിറവം മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയില്‍ എത്തി. നാല് തവണ മന്ത്രിസ്ഥാനം അലങ്കരിച്ചു. 1982ല്‍ പ്രീ ഡിഗ്രി ബോര്‍ഡ് എന്ന ആശയം അവതരിപ്പിച്ചാണ് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. ദീര്‍ഘ നാളത്തെ സമര കോലാഹലങ്ങള്‍ക്ക് ശേഷം ഇതേ ആശയം പ്ലസ് ടു എന്ന പേരില്‍ ഇടതു പക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. ഒരു മികച്ച പാര്‍ലമെന്റെറിയന്‍ എന്ന നിലയില്‍ സര്‍വരാലും ബഹുമാനിക്കപ്പെട്ടിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം