തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം. പി ഗംഗാധരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരത്തെ കിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ലീഡര്‍ കരുണാകരന്റെ പക്ഷത്ത് എന്നും അടിയുറച്ചു നിന്ന അദ്ദേഹം കരുണാകനൊപ്പം കോണ്‍ഗ്രസ് വിടുകയും കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തത്.
ആറുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 1970ല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. പിന്നീട് തുടര്‍ച്ചയായി നാലുതവണ നിലമ്പൂര്‍, പട്ടാമ്പി, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി.
കെ.കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1986വരെ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ്, മലപ്പുറം ഡിസിസി പ്രസിഡന്റ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ചരമം