ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു

October 26th, 2011

film-director-mohan-raghavan-ePathram
തൃശൂര്‍ : ‎’ ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6B ‘ എന്ന മലയാള സിനിമ യിലൂടെ നവാഗത സംവി ധായകനുള്ള 2010 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാള കല്ലൂര്‍ വടക്കേടത്ത്‌ വീട്ടില്‍ അമ്മ അമ്മിണി ക്കും സഹോദരന്‍ സുധിക്കും ഒപ്പമായിരുന്നു താമസം. അവിവാഹിതനാണ്.

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റി യില്‍നിന്ന് തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.

1990 മുതല്‍ നാടക – സീരിയല്‍ – സിനിമാ രംഗത്ത് സജീവമാ യിരുന്നു. ‘ഒരു വീട്ടമ്മ യുടെ ഡയറി’ എന്ന ടെലി ഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മോഹന്‍ രാഘവന്‍, ബി. വി. കാരന്ത്, കാവാലം നാരായണ പ്പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആന്‍റിഗണി, മാക്ബത്ത്, ഗോദോയെ കാത്ത് തുടങ്ങിയ നാടക ങ്ങള്‍ സംവിധാനം ചെയ്തു.

സിനിമാ രംഗത്ത് വന്നപ്പോള്‍ കെ. പി. കുമാരന്‍, സിദ്ദിഖ്ഷമീര്‍, സലിം പടിയത്ത് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയരക്ടറായിരുന്നു. ‘പ്രിയം’ എന്ന ചിത്ര ത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കണ്‍മഷി, നമ്മള്‍ തമ്മില്‍ എന്നീ സിനിമ കള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലു കള്‍ക്കും തിരക്കഥ രചിച്ചു.

cinema-poster-t-d-dasan-6b-ePathramസ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന ചിത്രം മോഹന്‍ രാഘവന് അവാര്‍ഡു കള്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തിയും നേടിക്കൊടുത്തു. ന്യൂ യോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ യ്ക്കുള്ള അവാര്‍ഡ് നേടി. ചൈന യിലെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാര്‍ട്ടൂണിസ്റ്റ് കുലപതി കുട്ടി അന്തരിച്ചു

October 23rd, 2011

cartoonist-kutty-epathram

ടെക്സാസ്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കുട്ടി( ശങ്കരന്‍ കുട്ടി നായര്‍ – 90) അന്തരിച്ചു. അമേരിക്കന്‍ നഗരമായ മാഡിസണില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കയറാട്ടു നാരായണ മേനോന്റെയും കൊറ്റുതൊടി ലക്ഷ്മിയമ്മയുടേയും മകനായി  1921-ല്‍ ഒറ്റപ്പാലത്ത് ജനനം. മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ പ്രശസ്ത ഹാസ സാഹിത്യകാരന്‍ സഞ്ജയന്റെ  പത്രാധിപത്യത്തിലുള്ള വിശ്വരൂപത്തില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നു. കുട്ടിയുടെ കാര്‍ട്ടൂണുകള്‍ തുടക്ക കാലത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദില്ലിയില്‍ വച്ച് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ പരിചയപ്പെടാനായത് കുട്ടിയിലെ കാര്‍ട്ടൂണിസ്റ്റിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായി. ശങ്കേഴ്സ് വീക്കിലിയില്‍ ഒ.വി വിജയന്‍, അബു അബ്രഹാം തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഒപ്പം  പഠനവും തുടര്‍ന്നു. നാഷ്ണല്‍ ഹെറാള്‍ഡ്, മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണല്‍, ആനന്ദ ബസാര്‍, ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡാര്‍ഡ്, ആജ്കല്‍, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങി പ്രമുഖ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലനേഴിക്ക് സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കാരം നടത്തിയില്ല, ശക്തമായ പ്രതിഷേധം

October 23rd, 2011

തൃശൂര്‍ :ആയിരങ്ങളുടെ ആദരവേറ്റു വാങ്ങിക്കൊണ്ട് മുല്ലനേഴി മാഷ്ക്ക് വിടവാങ്ങി. എന്നാല്‍ സര്‍ക്കാര്‍ ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടുകയും കവി അഭിനേതാവ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുല്ലനേഴി മാഷ്ക്ക് സര്‍ക്കാര്‍ ബഹുമതികളൊടെ  വി.എസ് സുനില്‍‌കുമാര്‍ എം.എല്‍.എയും ഗീതാഗോപി എം.എല്‍.എയും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.  ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു, എന്നാല്‍ സര്‍ക്കാറിനു വേണ്ടി റീത്തു സമര്‍പ്പിക്കുവാന്‍ മാത്രമാണ് അറിയിപ്പു ലഭിച്ചിട്ടുള്ളൂ എന്ന് ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. വി.എസ്.സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും  ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്നതിനു വേണ്ട നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരും രാവുണ്ണി, പ്രിയനന്ദന്‍ തുടങ്ങി സാംസ്കാരിക പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

മുല്ലനേഴി നീലകണ്ഠന് അന്തരിച്ചു

October 22nd, 2011

Mullanezhi-epathram
തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്‍(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട്‌ 5.30 ന്‌ ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.

മുല്ലനേഴി നീലകണ്‌ഠന്‍ എന്ന മുല്ലനേഴി, വെള്ളം, മേള ,സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക്‌ ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ്‌ അവസാനമായി ഗാനമെഴുതിയത്‌. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്‌. ഉപ്പ്‌ ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാക്കനാടന്‍ അന്തരിച്ചു

October 19th, 2011

kaakkanadan-epathram

കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. അധ്യാപകന്‍, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005), ബാലാമണിയമ്മ പുരസ്‌കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അജ്ഞതയുടെ താഴ്‌വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികളുടെ സൃഷ്ടാവാണ്. മലയാള നാട് മാസികയില്‍ ഗ്യാലറി, യാത്രയ്ക്കിടയില്‍, കാക്കനാടന്റെ പേജ് തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്തിരുന്നു.

വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്‌നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on കാക്കനാടന്‍ അന്തരിച്ചു

31 of 391020303132»|

« Previous Page« Previous « മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം
Next »Next Page » പിതാവിനു ചിലവിനു നല്‍കുവാന്‍ നടി ലിസിയോട് ജില്ലാകളക്ടര്‍ »



  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine