കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

August 11th, 2011

kuzhoor-narayana-marar-epathram

കൊച്ചി: പ്രസിദ്ധ പഞ്ചവാദ്യ ആചാര്യനായ കുഴൂര്‍ നാരായണ മാരാര്‍ (91) അന്തരിച്ചു. പഞ്ചവാദ്യത്തില്‍ തനതു ശൈലി രൂപീകരിച്ച ആസ്വാദകരെ അദ്ഭുതപ്പെടുത്തിയ കലാകാരനാണ് കുഴൂര്‍ നാരായണ മാരാര്‍. എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കുഴൂരും സഹോദരന്മാരായ കുട്ടപ്പന്‍ മാരാരും, ചന്ദ്രന്‍ മാരാരും ഉള്‍പ്പെടുന്ന സംഘം പഞ്ചവാദ്യത്തിലെ കുഴൂര്‍ ത്രയം എന്നാണറിയപ്പെടുന്നത്.

2010-ലെ പദ്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മാള സ്വദേശിയാണ്. ശവസംസ്‌ക്കാരം രാത്രി വീട്ടുവളപ്പില്‍ വെച്ച് നടക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പറവൂര്‍ ശ്രീതരന്‍ തന്ത്രി അന്തരിച്ചു

July 21st, 2011

കൊച്ചി: പ്രമുഖ തന്ത്രിയും ജ്യോതിഷ പണ്ഡിതനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (87) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്ന്  ഉച്ചയ്ക്കായിരുന്നു അന്ത്യം. ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും തന്ത്ര വിദ്യ പഠിക്കുവാനായി ശ്രീനാരായണ താന്ത്രിക്ക് റിസര്‍ച്ച് വിദ്യാലയത്തിന്റെ സ്ഥാപകായ ശ്രീധരന്‍ തന്ത്രി അറിയപ്പെടുന്ന തന്ത്ര-ജ്യോതിഷ പണ്ഡിതനുമായിരുന്നു. ഇതു സംബന്ധിയായ പല ചര്‍ച്ചകളിലും സെമിനാറുകളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളുടേയും  പ്രതിഷ്ഠാചടങ്ങുകളിലേയും, ദേവപ്രശ്നങ്ങളിലേയും മുഖ്യ കാര്‍മ്മികനായും ആചാര്യനായും ഇരുന്നിട്ടുണ്ട് അദ്ദേഹം. കേരളത്തില്‍ ആദ്യമയാണ് ജന്മം കൊണ്ട് അബ്രാഹ്മണനായ ഒരാള്‍ ഈ രംഗത്ത് ഇത്രമാത്രം പ്രശസ്തനാകുന്നത്.

1925 ഒക്ടോബര്‍ 25 ന് കെടാമംഗലം കളവമ്പാറവീട്ടില്‍ മാമന്‍ വൈദ്യരുടേയും പാര്‍വ്വതിയമ്മയുടേയും മകനായി ജനിച്ച ശ്രീധരന്‍ പറവൂര്‍ ഹൈസ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് സംസ്കൃതവും തന്ത്രവിദ്യയും പഠിച്ചു. അറിഞ്ഞതും സ്വയം ആര്‍ജ്ജിച്ചതുമായ അറിവുകള്‍ മറ്റുള്ളവരിലെക്ക് പകര്‍ന്നു നല്‍കുവാനായി എന്നും ശ്രമിച്ചിരുന്നു.  ദേവയജന പദ്ധതി, പിതൃകര്‍മ്മ വിധി, ഗുരുശിഷ്യ സംവാദം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളും പണ്ഡിത സദസ്സുകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അടുത്തിടെ വിപുലമായ ചടങ്ങുകളോടെയാണ് ശ്രീധരന്‍ തന്ത്രിയുടെ ശതാഭിഷേക ചടങ്ങുകള്‍ പറവൂരില്‍ നടത്തിയത്. പരേതയായ അമൃതവല്ലിയാണ് ഭാര്യ. ജ്യോതിഷ്, ഗിരീഷ്, രാകേഷ് എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

July 9th, 2011

കൊച്ചി: ഹൈക്കോടതി മുന്‍ ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍(88) അന്തരിച്ചു. ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. ഭാര്യ: സുജന നന്ദിനി. മക്കള്‍: കെ.എന്‍. സുനില്‍ (കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌), അഡ്വ. അനില്‍ കെ. നരേന്ദ്രന്‍ (ഹൈക്കോടതി അഭിഭാഷകന്‍), കെ.എന്‍. മിനി. മരുമക്കള്‍: ജയകുമാര്‍ (എന്‍ജിനീയര്‍), സന്ധ്യ. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിന്ത രവി അന്തരിച്ചു

July 4th, 2011

തൃശ്ശൂര്‍: എഴുത്തുകാരനും സംവിധാകനും ഇടത് സഹയാത്രികനുമായ ചിന്ത രവി (65) അന്തരിച്ചു. വൈകീട്ട് എട്ടുമണിയോടെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്  കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, മനുഷ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രവി അരവിന്ദനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. യാത്രാവിവരണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സ്വിസ് സ്കെച്ചുകള്‍, എന്റെ കേരളം, ബുദ്ധപഥം, കലാവിമര്‍ശനം ഒരു മാര്‍ക്സിയന്‍ മാനദണ്ഡം തുടങ്ങിയവയാണ്. സമാന്തര സിനിമയുടെ വക്താക്കളായിരുന്ന പി.എ.ബക്കര്‍, പവിത്രന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അത്തരം സിനിമകള്‍ ഒരുക്കുന്നതിലേക്ക് നയിച്ചു. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രവി ഒരു സ്വകാര്യ ടി.വി ചാനലിനു വേണ്ടി യാത്രാവിവരണ പരിപാടികള്‍ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ രവീന്ദ്രന് ചിന്ത പബ്ലിക്കേഷനില്‍ ജോലിചെയ്തതിനെ തുടര്‍ന്നാണ് ചിന്ത രവി എന്ന പേരു ലഭിച്ചത്. കോഴിക്കോടുനിന്നും പിന്നീട് തൃശ്ശൂ‍രിലേക്ക് താമസം മാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. സുജനപാല്‍ അന്തരിച്ചു

June 23rd, 2011

a-sujanapal-epathram

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എ. സുജനപാല്‍ (62) അന്തരിച്ചു. ഇന്നു രാവിലെ ഏഴേ മുക്കാലോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം കോഴിക്കോട് ഗോപാലപുരത്തുള്ള വസതിയിലും തുടര്‍ന്ന് ഡി. സി. സി. ഓഫീസ്, കോഴിക്കോട് ടൌണ്‍ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനത്തിനു വെക്കും.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യായിരുന്നു സുജനപാലിന്റെ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സിന്റെയും നേതൃ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളില്‍ ഇരുന്നിട്ടുണ്ട്. ഒരു തവണ വനം മന്ത്രിയും രണ്ടു തവണ എം. എല്‍. എ. യുമായിരുന്നിട്ടുള്ള സുജനപാല്‍ 1991-ല്‍ കോഴിക്കോട്-1 മണ്ഡലത്തില്‍ നിന്നുമാണ് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2001-ല്‍ ഇതേ മണ്ഡലം നില നിര്‍ത്തി. അന്നത്തെ യു. ഡി. എഫ്. മന്ത്രി സഭയില്‍ വനം പരിസ്ഥിതി മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. “മരണം കാത്തു കിടക്കുന്ന കണ്ടല്‍ കാടുകള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇതു കൂടാതെ “കറുത്ത ബ്രിട്ടണ്”‍, “യുദ്ധ സ്മാരകങ്ങളിലൂടെ” തുടങ്ങി നിരവധി യാത്രാ വിവരണങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ധാരാളം യാത്രകള്‍ നടത്തിയിരുന്ന സുജനപാല്‍ പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്. കെ. പൊറ്റേക്കാടിന്റെ സ്മരണാര്‍ഥം കോഴിക്കോട് ഒരു സാംസ്കാരിക കേന്ദ്രം ഒരുക്കുന്നതിനായി പ്രയത്നിച്ചിരുന്നു.

സ്വാതന്ത്ര്യ സേനാനിയും മുന്‍ എം. എല്‍. എ. യുമായ എ. ബാലഗോപാലിന്റേയും ആനന്ദ ലക്ഷ്മിയുടെയും മകനാണ് സുജനപാല്‍. ജയശ്രീയാണ് ഭാര്യ. അമൃത സുജനപാല്‍, മനു ഗോപാല്‍ എന്നിവര്‍ മക്കളാണ്.രാഷ്ടീയ – സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലെ നിറ സാന്നിധ്യമായിരുന്നു സുജനപാല്‍. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

32 of 381020313233»|

« Previous Page« Previous « കൊച്ചിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരി ആക്രമിക്കപ്പെട്ടു
Next »Next Page » മഞ്ഞളാം കുഴി അലി മന്ത്രിയാകില്ല, കൂടുമാറ്റത്തിനു ഫലപ്രാപ്തി കണ്ടില്ല »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine