ടെക്സാസ്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കുട്ടി( ശങ്കരന്‍ കുട്ടി നായര്‍ – 90) അന്തരിച്ചു. അമേരിക്കന്‍ നഗരമായ മാഡിസണില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കയറാട്ടു നാരായണ മേനോന്റെയും കൊറ്റുതൊടി ലക്ഷ്മിയമ്മയുടേയും മകനായി 1921-ല്‍ ഒറ്റപ്പാലത്ത് ജനനം. മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ പ്രശസ്ത ഹാസ സാഹിത്യകാരന്‍ സഞ്ജയന്റെ പത്രാധിപത്യത്തിലുള്ള വിശ്വരൂപത്തില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നു. കുട്ടിയുടെ കാര്‍ട്ടൂണുകള്‍ തുടക്ക കാലത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദില്ലിയില്‍ വച്ച് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ പരിചയപ്പെടാനായത് കുട്ടിയിലെ കാര്‍ട്ടൂണിസ്റ്റിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായി. ശങ്കേഴ്സ് വീക്കിലിയില്‍ ഒ.വി വിജയന്‍, അബു അബ്രഹാം തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഒപ്പം പഠനവും തുടര്‍ന്നു. നാഷ്ണല്‍ ഹെറാള്‍ഡ്, മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണല്‍, ആനന്ദ ബസാര്‍, ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡാര്‍ഡ്, ആജ്കല്‍, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങി പ്രമുഖ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം