പ്രശസ്ത നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ നടി ലിസിയോട് അവരുടെ പിതാവിനു ചിലവിനു നല്‍കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് ഉത്തരവിട്ടു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്റെ ഭാര്യയായി ആഡംഭര ജീവിതം നയിക്കുന്ന ലിസിയുടെ പിതാവ് എം.ഡി.വര്‍ക്കിയാണ് ജീവിക്കുവാനായി സഹായം അഭ്യര്‍ഥിച്ച് ട്രിബ്യൂണലിനെ സമീപിച്ചത്. താന്‍ ദരിദ്രനാണെന്നും ജീവിക്കുവാന്‍ ആവശ്യമായ ചിലവിനു തരുവാന്‍ കോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. പ്രതിമാസം 5,500 രൂപ വീതം പിതാവിനു ചിലവിനു നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിപ്രകാരം ലിസി പണം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് വര്‍ക്കി ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ കോടതി നിശ്ചയിച്ച 5,500 രൂപയ്ക പകരമായി 10,000 രൂപയായി ട്രിബ്യൂണല്‍ ഉയര്‍ത്തി.
കൊച്ചി പൂക്കോട്ടുപടി സ്വദേശിനിയായ ലിസി എണ്‍പതുകളിലാണ് സിനിമയില്‍ എത്തുന്നത്. പ്രിയന്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധിക്കപ്പെട്ടു. വളരെ പെട്ടെന്നു തന്നെ മലയാളം സിനിമയിലെ നായികാപദവിയിലേക്ക് ഉയര്‍ന്ന ലിസി തുടര്‍ന്ന് തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് പ്രിയദര്‍ശനുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്തു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും വിടുകയും പിന്നീട് ലക്ഷ്മി എന്ന പേരു സ്വീകരിക്കുകയുമായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നടി, സിനിമ, സ്ത്രീ